
പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ പഠിക്കാം രസിക്കാം ബാലോത്സവം സംഘടിപ്പിച്ചു. ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്തു.
പഠിക്കാം രസിക്കാം ബാലോത്സവം
കൊടക്കാട് : പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ പഠിക്കാം രസിക്കാം ബാലോത്സവം സംഘടിപ്പിച്ചു. ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്തു.


 മദർ പി.ടി.എ പ്രസിഡണ്ട് എ.സജിത അധ്യക്ഷത വഹിച്ചു. ഫ്ലാവേർസ് ടി.വി. കോമഡി ഉത്സവ ഫെയിം എം.വി.ഉഷ പ്രീ പ്രൈമറി കുട്ടികളുമായി ആടാം പാടാം, വിക്ടേർസ് ചാനലിൽ ഒന്നാം തരത്തിലെ കുട്ടികൾക്ക് ക്ലാസെടുത്ത പ്രീത രാമചന്ദ്രൻ ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്ക് പാടാം കഥ പറയാം , നാടക പ്രവർത്തകനും അധ്യാപകനുമായ മധു പ്രതിയത്ത് മൂന്ന് നാല് ക്ലാസ്സിലെ കുട്ടികൾക്ക് തിയറ്റർഗെയിം എന്നിവയ്ക്ക് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ പ്രദീപ്കൊടക്കാട്, പി.സീമ , എം.വി.രാജേഷ്, ടി.വി. വിനീത , ഇ.വി. ദീപ്തി, സി. സന്ധ്യ, പി. റുക്സാന എന്നിവർ സംസാരിച്ചു.


Live Cricket
Live Share Market
		 
					


 Loading ...
 Loading ...


