
ജീവൻ വിദ്യയിലെ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരുമയുടെ വിജയമാണിതെന്ന് മാധവൻ മണിയറ.ചെറുവത്തൂർ ജീവൻ വിദ്യയിലെ SSLC, +2 വിജയശില്പികളെ അനുമോദിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.*
*ജീവൻ വിദ്യയിലെ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരുമയുടെ വിജയമാണിതെന്ന് മാധവൻ മണിയറ.ചെറുവത്തൂർ ജീവൻ വിദ്യയിലെ SSLC, +2 വിജയശില്പികളെ അനുമോദിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.*
ജീവൻവിദ്യയിലെ വിജയശില്പികളെ അനുമോദിച്ചു.
സാമാന്തരവിദ്യാഭ്യാസ മേഖലയിൽ കാൽ നൂറ്റാണ്ട് പാരമ്പര്യമുള്ള ചെറുവത്തൂർ ജീവൻവിദ്യയിൽ 2022 – 23 അധ്യയന വർഷം ഉന്നത വിജയം നേടിയ വിദ്യാർഥികളെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ആദരിച്ചു.ഈ വിജയം ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തിൻ്റെയും അർപ്പണ മനോഭാവത്തിൻ്റെയും വിജയമാണ് .
അതുകൊണ്ട് തന്നെ ജീവൻ വിദ്യയിലെ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരുമയുടെ വിജയമാണിതെന്ന് മാധവൻ മണിയറ അഭിപ്രായപ്പെട്ടു.
ചെറുവത്തൂർ പൂമാല ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ 350 ഓളം വിദ്യാർഥികൾ ആദരവ് ഏറ്റുവാങ്ങി. പ്ലസ്ടുവിന് മുഴുവൻ മാർക്കും കരസ്ഥമാക്കിയ എ.സായന്തനയെയും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ 55 ഓളം വിദ്യാർത്ഥികളെയും എസ് എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് വാങ്ങിയ 271 ഓളം വിദ്യാർത്ഥികളെയും അനുമോദിച്ചു. പ്രിൻസിപ്പാൾ പ്രവീൺ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഡോ.മകേഷ് മണിയറ, ബാലചന്ദ്രൻ എരവിൽ, സി. കൃഷ്ണപ്രസാദ്, എ.സായന്തന തുടങ്ങിയവർ ആശംസകളർപ്പിച്ചു. ജിതേഷ് ചെറുവത്തൂർ സ്വാഗതവും വിനോദ് ആലന്തട്ട നന്ദിയും പറഞ്ഞു.
width=”1024″ heig