
പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ്ജില്ല പഠന സമ്മേളനം കൊടക്കാട്.
പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ്ജില്ല പഠന സമ്മേളനം കൊടക്കാട്.
ജനുവരി 13, 14 തിയ്യതികളിലായി കൊടക്കാട് കദളീവനത്തിൽ വെച്ച് നടക്കുന്ന പുകസ ജില്ല പഠന സമ്മേളനം വിജയിപ്പിക്കുന്നതിനു വേണ്ടിസംഘാടകസമിതി രൂപീകരിച്ചു. കൊടക്കാട് റെഡ് സ്റ്റാർ കലാസമിതി യിൽ വെച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഡോ. വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
ജയചന്ദ്രൻ കുട്ടമത്ത്,
എൻ രവീന്ദ്രൻ എന്നിവർ
പഠന സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. രവീന്ദ്രൻ കൊടക്കാട്, പികെ ലക്ഷ്മി, ഡോ എൻപി വിജയൻ, , ഇ കുഞ്ഞികൃഷ്ണൻ, സിവി നാരായണൻ, സി മാധവൻ, കെ വിനോദ് കുമാർ, ഗണേശൻ എം വി, പികെ ഷൈനി, രമേശൻ കൊടക്കാട്, കെ വി വിജയൻ, സന്തോഷ് ഒഴിഞ്ഞവളപ്പ് തുടങ്ങിയവർ സംസാരിച്ചു. ഉമേഷ് പിലിക്കോട് സ്വാഗതം പറഞ്ഞു കൊടക്കാട് രാഘവൻ അധ്യക്ഷനായി.
ഭാരവാഹികൾ
ചെയർമാൻ : ഡോ.വിപിപി മുസ്തഫ
വർക്കിങ് ചെയർമാൻ : രവീന്ദ്രൻ കൊടക്കാട്
ജനറൽ കൺവീനർ : എൻ രവീന്ദ്രൻ
കൺവീനർ : ഉമേഷ് പിലിക്കോട്.