
ക്രിയാത്മക കൗമാരം കരുത്തും കരുതലും പരിപാടിയുടെ ഭാഗമായി കയ്യൂർ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ കൗമാരക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
“ക്രിയാത്മകകൗമാരം കരുത്തും കരുതലും”
കയ്യൂർ : ക്രിയാത്മക കൗമാരം കരുത്തും കരുതലും പരിപാടിയുടെ ഭാഗമായി കയ്യൂർ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ കൗമാരക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
നീലേശ്വരം ആയുർവ്വേദാശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ: ജി.കെ. സീമ ക്ലാസ് കൈകാര്യം ചെയ്തു. ശ്രീമതി ശാന്ത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പ്രമോദ് ആലപ്പടമ്പൻ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ലാ കോഡിനേറ്ററും ചെറുവത്തൂർ ബി.പി.സി.യുമായ ശ്രീ.എം. സുനിൽകുമാർ മാസ്റ്റർ ആശംസയർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീഷടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
Live Cricket
Live Share Market