റെഡ് സ്റ്റാർ പട്ടോളി 40ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം ചീമേനി യൂനിറ്റ് സംഘടിപ്പിച്ച ‘കേരളം എന്ന മാനവികത’ സാംസ്കാരിക സദസ്സ് സി പി ഐ എം ചീമേനി ലോക്കൽ സെക്രട്ടറി സ:എം.കെ നളിനാക്ഷൻ ഉദ്ഘാടനം ചെയ്തു. പുകസ കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. കെ.വി സജീവൻ പ്രഭാഷണം നടത്തി.

പുകസ ചീമേനി യൂനിറ്റ് സെക്രട്ടറി മനോജ് പട്ടോളി അദ്ധ്യക്ഷനായി. കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ ജി അജിത് കുമാർ, പുക സ ജില്ലാ കമ്മറ്റിയംഗം കെ.വി വിജയൻ,ക്ലബ്ബ് രക്ഷാധികാരികളായ കെ പി സതീഷ് കുമാർ , എ കെ രത്നാകരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മികച്ച മേക്കപ്പ് ആർടിസ്റ്റിനുള്ള കലാഭവൻ മണി സ്മാരക പുരസ്കാരം നേടിയ രജീഷ് ആർ പൊതാവൂർ , മികച്ച ബാലനടനുള്ള കലാഭവൻ മണി സ്മാരക പുരസ്കാരം നേടിയ മാസ്റ്റർ അൻവിത് ശ്രീനി , ഹോണററി ഡോക്ടറേറ്റ് നേടിയ മാസ്റ്റർ അനയ് ശിവൻ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടിയ ദേവ സൂര്യ എം ആർ , വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച LSS വിജയി കൃതിയ രഞ്ജിത്ത് എന്നിവരെ ഉപഹാരം നല്കി അനുമോദിച്ചു. ക്ലബ്ബ് സെക്രട്ടറി കെ പി സജിത് സ്വാഗതവും ക്ലബ്ബ് പ്രസിഡണ്ട് യു ദിജീഷ് നന്ദിയും പറഞ്ഞു. തുടർന്ന് മാസ്റ്റർ അനയ് ശിവൻ്റെ മാജിക് ഷോ അരങ്ങേറി
wp-image-10678″ />