
യുവ കർഷകനെ ആദരിച്ചു.* *നീലേശ്വരം: ജെ.സി.ഐ നിലേശ്വരം എലൈറ്റിന്റെ 2024 ജനുവരി മാസത്തെ ‘സല്ല്യൂട്ട് ദി സൈലന്റ് സ്റ്റാർ’ പ്രൊജക്ടിന്റെ ഭാഗമായി നീലേശ്വരം ചാമക്കുഴി സ്വദേശിയായ യുവ ക്ഷീര കർഷകൻ ശ്രീജിത്ത് മുതിരക്കാലിനെ ആദരിച്ചു
*യുവ കർഷകനെ ആദരിച്ചു.*
*നീലേശ്വരം: ജെ.സി.ഐ നിലേശ്വരം എലൈറ്റിന്റെ 2024 ജനുവരി മാസത്തെ ‘സല്ല്യൂട്ട് ദി സൈലന്റ് സ്റ്റാർ’ പ്രൊജക്ടിന്റെ ഭാഗമായി നീലേശ്വരം ചാമക്കുഴി സ്വദേശിയായ യുവ ക്ഷീര കർഷകൻ ശ്രീജിത്ത് മുതിരക്കാലിനെ ആദരിച്ചു
. അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്ത് രണ്ട് ഫാമുകളിലായ് കിടാങ്ങളടക്കം 26 പശുക്കളെ വളർത്തി പരിപാലിക്കുന്നു, ഇദ്ദേഹം ഒരു റബ്ബർ കർഷകൻ കൂടിയാണ്. നിലവിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് ഓഫീസ് മാനേജരായും സേവനമനുഷ്ടിക്കുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റ് 2023 വർഷത്തെ ഏറ്റവും മികച്ച യുവ ക്ഷീര കർഷകൻ പുരസ്കാരം നേടിയ വ്യക്തികൂടിയാണ് ശ്രീ.ശ്രീജിത്ത് ഭാര്യ ശ്രീമതി ശ്രുതി ശ്രീജിത്ത്, മക്കൾ നന്മയ, നൻവിക, അച്ഛൻ കെ.കുമാരൻ, അമ്മ എം നാരായണി.*
*ശ്രീജിത്ത് മുതിരക്കാലിന്റെ നന്മയാസ് ഡയറി ഫാമിൽ വെച്ച് നടന്ന ചടങ്ങിൽ ജെ.സി.ഐ നിലേശ്വരം എലൈറ്റ് പ്രസിഡന്റ് സുരേന്ദ്ര യു പൈ പൊന്നാടയണിയിച്ചും മെമന്റൊ നല്കിയും ആദരിച്ചു. ചടങ്ങിന് പ്രോഗ്രാം ഡയറക്ടർ ജെ.സി സരീഷ്.കെ.എം സ്വാഗതവും , സെക്രട്ടറി ജെ.സി അനൂപ് രാജ് കെ.എസ് നന്ദിയും പറഞ്ഞു. സോൺ സെക്രട്ടറി ജെ.സി. ധനേഷ്.എ, എലൈറ്റ് വൈസ് പ്രസിഡന്റ് ജെ.സി ബാബു.ടി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.