
കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ 8 വിദ്യാലയത്തിലെ യു.പി വിദ്യാർത്ഥികൾക്ക് അധിക സമയം പഠന പിന്തുണ നൽകുന്ന പരിപാടിയായ കരുതലിൻ്റെ ഉപജില്ലാ തല സമാപനം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കുട്ടമ്മത്ത് വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജെ.സജിത്ത് ഉദ്ഘാടനം ചെയ്തു
കരുതൽ വിജയോത്സവം സംഘടിപ്പിച്ചു.
ചെറുവത്തൂർ: കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ 8 വിദ്യാലയത്തിലെ യു.പി വിദ്യാർത്ഥികൾക്ക് അധിക സമയം പഠന പിന്തുണ നൽകുന്ന പരിപാടിയായ കരുതലിൻ്റെ ഉപജില്ലാ തല സമാപനം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കുട്ടമ്മത്ത് വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജെ.സജിത്ത് ഉദ്ഘാടനം ചെയ്തു
. ഉപജില്ലാ പ്രസിഡണ്ട് കെ.വി.പത്മനാഭൻ അധ്യക്ഷനായി.പി.സനീപ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ എം.ഇ.ചന്ദ്രാം ഗതൻ. ജില്ലാ. ജോ. സെക്രട്ടറി എം.സുനിൽകുമാർ,
കെ.എം. ഈശ്വരൻ, ഏ.വി.അനിത, കെ.എം.സജിത എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി പി.രാഗേഷ് സ്വാഗതവും മോഹനൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. പ്രദീപ് കൊടക്കാടിൻ്റെ ശാസ്ത്ര പരീക്ഷണ കളരിയായ ശാസ്ത്രസദ്യയും ബാലചന്ദ്രൻ എരവിലിൻ്റെ ആട്ടവും പാട്ടവും അരങ്ങേറി.വിജയോത്സവത്തിലും കുട്ടികളും അധ്യാപകരും അനുഭവങ്ങൾ പങ്കുവെച്ചു.