മലയാളി യുടെ പ്രിയ സംഗീത സംവിധായകൻ ശ്രീ പ്രേംകുമാർ വടകരയ്ക്ക് ഈ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിരിക്കുന്നു.
ലാളിത്യമാർന്ന ഈണങ്ങൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളിൽ പെയ്തിറങ്ങിയ സംഗീത സംവിധായകൻ. ഗാന ഗന്ധർവ്വൻ കെ.ജെ യേശുദാസ് മുതൽ മലയാള ചലച്ചിത്ര ലോകത്തെ പ്രശസ്ത പിന്നണി ഗായകർക്കായ് ഈണമൊരുക്കിയ സംഗീത സംവിധായകൻ. തത്തമ്മേ,,,പൂച്ച പൂച്ചയും, വിടരും മലരുകളെയും, നീയറിഞ്ഞോടി പെണ്ണേ കാന്താരിയുമുൾപ്പെടെ കുട്ടികളുടെ നൃത്ത ഗാന രംഗത്തെ എക്കാലത്തെയും മികച്ച ഈണങ്ങളുടെ ശിൽപ്പി.ലളിതഗാനശാഖയിൽ പ്രണയവും വിരഹവുംചാലിച്ച് ആർദ്രഗീത സാഗരം തീർത്ത സംഗീതജ്ഞൻ. മലയാള നാടകവേദിക്ക് എണ്ണിയാൽ തീരാത്ത പാട്ടുകൾ കൊണ്ട് വിരുന്നൂട്ടിയ വടകരക്കാരൻ. മലയാളി യുടെ പ്രിയ സംഗീത സംവിധായകൻ ശ്രീ പ്രേംകുമാർ വടകരയ്ക്ക് ഈ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിരിക്കുന്നു.
മലയാള സിനിമയിലും, നാടകത്തിലും ,സീരിയലുകളിലും, ലളിതഗാനശാഖയിലും, ഭക്തിഗാന രംഗത്തും, വിപ്ളവ ഗാനങ്ങളിലും സംഗീതത്തിൻ്റെ എല്ലായിടങ്ങളിലും മികച്ച ഈണങ്ങളൊരുക്കിയ പ്രേമൻ മാഷിന് ശ്രീ പ്രേംകുമാർ വടകരയ്ക്ക് ലഭിച്ച അംഗീകാരങ്ങളുടെ പട്ടികയിൽ തിളക്കമാർന്ന ഒരേടുകൂടി.