യുവശക്തി സ്പോർട്സ് പാല ഫുട്ബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു.

യുവശക്തി സ്പോർട്സ് പാല ഫുട്ബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു.


കൊടക്കാട് : പാല യുവശക്തി സ്പോർട്സ് ക്ലബ്ബ് ആതിഥ്യമരുളിയ സീനിയർ ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു. ഒന്നാം സ്ഥാനം വി.എ.എസ്. സി. വെള്ളച്ചാൽ കരസ്ഥമാക്കി ഇ.വി. രാധാകൃഷ്ണൻമാസ്റ്ററുടെ സ്മരണയ്ക്കുള്ള 12024 രൂപ കേഷ് അവാർഡിനും എം.രവികുമാർ, കെ.വി. കരുണാകരൻ എന്നിവരുടെ സ്മരണയ്ക്കുള്ള ട്രോഫിക്കും അർഹമായി. ഗ്യാലക്സി സെറാമിക് ചെമ്പ്ര കാനം രണ്ടാം സ്ഥാനം നേടി പി. പ്രകാശൻ്റെ സ്മരണയ്ക്ക് പിതാവ് പി.രഘു രാമറാവു സ്പോൺസർ ചെയ്ത 9024 രൂപ കേഷ് അവാർഡിനും എ.തമ്പാൻ വിശ്വകർമ്മൻ്റെ സ്മരണയ്ക്ക് മക്കൾ സ്പോൺസർ ചെയ്ത ട്രോഫിക്കും അർഹരായി. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. പ്രസന്നകുമാരി സമ്മാനദാനം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ. ഷിമോദ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എം.എ. കൃഷ്ണൻ സ്വാഗതവും ക്ലബ്ബ് ജോ. സെക്രട്ടറി ടി.വി.രജീഷ് നന്ദിയും പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close