
കെ കെ ആർ ജനകീയ മെഡിക്കൽ ക്ലിനിക് ഫെബ്രുവരി 14 വാലന്റൈൻ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രണയലേഖന മത്സരം, പ്രണയം മനസ്സിൽ തുടിക്കുന്ന പ്രണയിതാക്കളുടെ ഓർമ്മകൾ തിരിച്ചുകൊണ്ടുവരുന്ന പുതിയൊരു അനുഭവമായി മാറി, പ്രശസ്ത നാടക പ്രവർത്തകനും കെ കെ ആർ മെഡിക്കൽ ക്ലിനിക്കിന്റെ ഉടമയുമായ കണ്ണങ്കൈ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ നടന്ന പ്രണയലേഖന മത്സരത്തിന്റെ വിധി നിർണയം നടന്നു
കെ കെ ആർ ജനകീയ മെഡിക്കൽ ക്ലിനിക് ഫെബ്രുവരി 14 വാലന്റൈൻ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രണയലേഖന മത്സരം, പ്രണയം മനസ്സിൽ തുടിക്കുന്ന പ്രണയിതാക്കളുടെ ഓർമ്മകൾ തിരിച്ചുകൊണ്ടുവരുന്ന പുതിയൊരു അനുഭവമായി മാറി, പ്രശസ്ത നാടക പ്രവർത്തകനും കെ കെ ആർ മെഡിക്കൽ ക്ലിനിക്കിന്റെ ഉടമയുമായ കണ്ണങ്കൈ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ നടന്ന പ്രണയലേഖന മത്സരത്തിന്റെ വിധി നിർണയം നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150ലധികം പ്രണയലേഖനങ്ങൾ ആണ് മത്സരത്തിനായി എത്തിയത്.പ്രശസ്ത സിനിമാനടിയും സാഹിത്യകാരിയുമായ ശുഭ ടീച്ചർ, പ്രഭാഷകനും അധ്യാപകനുമായ വിനോദ് ആലന്തട്ട, നാടക പ്രവർത്തകൻ വിജേഷ് കാരി എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
KKR ജനകീയ മെഡിക്കൽ ക്ലിനിക് വാലാന്റിന്സ് ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രേമലേഖനമത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ രജുല പി. നീലേശ്വരം
KKR ജനകീയ മെഡിക്കൽ ക്ലിനിക് വാലന്റീൻസ് ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രേമലേഖനമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശിവൻ തെറ്റത്ത് മാതൃഭൂമി സർകുലേഷൻ ഓഫീസർ കണ്ണൂർ