
സ്ക്കൂളിന് ടി.വി നൽകി ഹൊസ്ദുർഗ്ഗ് പൂർവ്വ വിദ്യാർത്ഥി പെരുമ
സ്കൂളിന് ടിവി നൽകി ഹൊസ്ദുർഗ് പൂർവവിദ്യാർഥി പ്പെരുമ
കാഞ്ഞങ്ങാട്: ഓൺലൈൻ പഠനത്തിന് വീണ്ടും ടിവി നൽകി ഹൊസ്ദുർഗ് പൂർവവിദ്യാർഥികളുടെ സംഘടന മാതൃകയായി.ഹൊസ്ദുർഗ് ഗവ ഹയർസെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി *ദിനേശൻ എക്സ് പ്ളസ്* ആണ് സ്കൂളിന് രണ്ടാമത്തെ ടിവി സംഘടിപ്പിച്ചു നൽകിയത്.
*1984-85 വർഷംഎസ് എസ് എൽ സി വിദ്യാർത്ഥികളായിരുന്ന കലാധരൻ, ജയപ്രകാശ്, കുഞ്ഞികൃഷ്ണൻ, ഗംഗാധരൻ, ഇന്ദിര, ബേബി* എന്നിവർ ചേർന്ന് ടിവി സ്കൂളിന് ലഭ്യമാക്കി. കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ *ഖദീജ*,പൂർവാദ്ധ്യാപകൻ *സുകുമാരൻ പെരിയച്ചൂർ*, ഹൊസ്ദുർഗ് ഗവ ഹയർസെക്കണ്ടറി സ്കൂൾ ഓൺലൈൻ ഫെസിലിറ്റേറ്റർ *രാജേഷ് ഓൾനടിയൻ*, മദർപിടിഎ പ്രസിഡന്റ് *ബിസ്മിത സലീം* എന്നിവർ ചേർന്ന് ടിവി ഏറ്റുവാങ്ങി.കാഞ്ഞങ്ങാട് ഇട്ടമ്മലിലെ വീട്ടിലെ നാലു വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി കൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് പൂർവവിദ്യാർഥികൾ.