
നേരറിവിൻ്റെ ചരിത്രപാഠമായി ഒരു വീട്ടമ്മയുടെ ആത്മകഥ-‘ഞാൻ* *പഠിപ്പുതീർന്ന പെൺകുട്ടി’വായനക്കാരുടെ കൈകളിലേക്ക്
*നേരറിവിൻ്റെ ചരിത്രപാഠമായി ഒരു വീട്ടമ്മയുടെ ആത്മകഥ-‘ഞാൻ* *പഠിപ്പുതീർന്ന പെൺകുട്ടി’വായനക്കാരുടെ കൈകളിലേക്ക്*
ചെമ്പ്രകാനം:
കരുവാച്ചേരി മീനാക്ഷി യമ്മയെന്ന വീട്ടമ്മ കഷ്ടജീവിതത്തിനിടയിൽ കുറിച്ചിട്ട ഓർമ്മക്കു റിപ്പുകൾ അവരുടെ ഒന്നാം ചരമവാർഷിക ദിനമായ ജൂൺ 22 ന് ആത്മകഥാ രൂപത്തിൽ പുസ്തകമായി വായന ക്കാരുടെ കൈകളിലെ ത്തി. മീനാക്ഷിയമ്മയു ടെ ജൻമനാട്ടിൽ,അവർ പഠിച്ച പുത്തൂര് എൽ.പി സ്കൂളിൽ മ്യൂസിയം, റജിസ്ട്രേഷൻ,പുരാവസ്തു ആൻ്റ് പുരാരേഖ വകുപ്പ്മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുസ്തകം പ്രകാശനം ചെയ്തു.
റിട്ടയേർഡ് ഡയറ്റ് പ്രിൻ സിപ്പാൾ ഡോ.എം.ബാ ലൻ പുസ്തകം ഏറ്റുവാങ്ങി.
വിവാഹിതയാകുന്നതു വരെയുള്ള പതിനാറു വർഷക്കാലത്തെ ജീവി താനുഭവങ്ങൾ അക്ഷ രാർഥത്തിൽ ഹൃദയ ത്തിൻ്റെ ഭാഷയിൽ ഓർമ്മയുടെ താളി യോലയിൽ കുറിച്ചിട്ട കരുവാച്ചേരി മീനാക്ഷി അമ്മയുടെ ആത്മകഥ മകനും റിട്ട.പ്രധാനാധ്യാ പകനുമായ ഒയോളം നാരായണൻ ‘അമ്മ യെഴുത്ത് ‘എന്ന പേരി ൽ ഫെയിസ് ബുക്കിൽ പങ്കുവെച്ചപ്പോഴാണ് വിലപ്പെട്ട കുറിപ്പുകൾ പുസ്തകമാക്കണമന്ന് പല ഭാഗത്തുനിന്നും അഭിപ്രായമുയർന്നത്.
അതാണിപ്പോൾ യാഥാ ർഥ്യമായിരിക്കുന്നത്.
എല്ലാ ക്ലാസ്സിലും പഠന ത്തിൽ ഒന്നാമതായിരു ന്ന മീനാക്ഷിക്ക്,
ഇളയ സഹോദരങ്ങളെ പരിചരിക്കാനായി ഏഴാം ക്ലാസ്സിൽ പാതിവഴിയിൽ പഠനം നിർത്തേണ്ടി വന്നതി ൻ്റെയും,പിന്നീട് പക ലന്തിയോളം അമ്മ യോടൊപ്പം കാർഷിക ജോലികൾക്ക് പോകാ ൻ നിർബന്ധിതമായ തിൻ്റെയും ഉൾപ്പെടെ, പതിനേഴാം വയസ്സിൽ വിവാഹിതയാകുന്നതുവരെയുള്ള ബാല്യ കൗ മാര സ്മരണകളാണ് ‘ഞാൻ പഠിപ്പു തീർന്ന പെൺ കുട്ടി’ എന്ന ഈ ആത്മകഥ. വടക്കേ മലബാറിൻ്റെ ഗ്രാമ നൻമയും, സംസ് കാരവും ,കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ ശരി തെറ്റുകളുടെ ആഖ്യാന വും വ്യാഖ്യാനവുമെല്ലാം ഒറ്റനോട്ടത്തിൽ തന്നെ വെളിവാക്കുന്ന ആത്മകഥ നേരറിവിൻ്റെ ചരിത്രപാഠം തന്നെയാണ്.
വായന ലഹരി യായിരുന്ന മീനാക്ഷി അമ്മയുടെ വായനയെ പരിപോഷിപ്പിച്ച, പുത്തൂർ എ വി സ്മാ രക ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിലായിരുന്നു പസ്തക പ്രകാശന പരിപാടി. ഗ്രാമ പഞ്ചാ യത്ത് വൈസ് പ്രസിഡ ണ്ട് ടി. ഗോപാലൻ ചട ങ്ങിൽ അധ്യക്ഷത വ ഹിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമി തി അംഗം എ. എം. ബാ ലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. പി.ഹരികുമാർ,കെ.ശിവകുമാർ, കെ.മധു,
പി. അനിത, കെ.ഗംഗാധരൻ,
ധനില ജി.കെ, സതീശൻ കെ , എൻ പി ദിവാകരൻ, ഒയോളം നാരായൺ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി കെ. ചന്ദ്രൻ സ്വാഗതവും പ്രസിഡണ്ട് എ.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.