
നീലേശ്വരം മൂലപ്പള്ളി കൊല്ലൻ കൊട്ടിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം മൂലപ്പള്ളി തറവാട് ആഘോഷ കമ്മിറ്റിയുടെ ബ്രോഷർ പ്രകാശനം 2025 ഫെബ്രുവരി 23ന് ഞായറാഴ്ച വൈകുന്നേരം 3.30 ന്
നീലേശ്വരം മൂലപ്പള്ളി കൊല്ലൻ കൊട്ടിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനം മൂലപ്പള്ളി തറവാട് ആഘോഷ കമ്മിറ്റിയുടെ
ബ്രോഷർ പ്രകാശനം
2025 ഫെബ്രുവരി 23ന് ഞായറാഴ്ച വൈകുന്നേരം 3.30 ന്
ബഹുമാന്യരെ,
അതിപുരാതനവും ഐതിഹ്യത്തിൽ പ്രതിപാദി ക്കുന്നതുമായ ശ്രീ മൂലപ്പള്ളി കൊല്ലൻ കൊട്ടിൽ തറവാട് വിഷ്ണുമൂർത്തി ദേവസ്ഥാനത്തിൽ അതിൻ്റെ പ്രൗഢിക്ക് യോജിച്ച രീതിയിൽ പുതുതായി നിർമ്മിച്ച പള്ളിയറയിൽ പ്രതിഷ്ഠയും, പത്ത് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കളിയാട്ടവും ഈ വരുന്ന മാർച്ച് 15, 16, 17, 18 തീയ്യതികളിൽ വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് . ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ബ്രോഷർ പ്രകാശനം നീലേശ്വരം നഗരസഭാ വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഭാർഗവി അവർകൾ നിർവ്വഹി ക്കും.
ഈ പരിപാടിയുടെ വിജയത്തിനായി മുഴുവൻ ആഘോഷ കമ്മിറ്റി ഭാരവാഹികളെയും പ്രവർത്തകരെയും, നാട്ടുകാരെയും, തറവാട് കമ്മിറ്റി ഭാരവാഹികളെയും അംഗങ്ങളെയും, ക്ഷേത്രപുനർനിർമ്മാണകമ്മിറ്റി ഭാരവാഹികളെയും അംഗങ്ങളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.
തറവാട് കമ്മിറ്റി