ഒരച്ഛന്റെയും മകളുടെയും സ്നേഹത്തിന്റെ കഥയുമായി അപ്പായി യൂട്യൂബിൽ പ്രദർശനമാരംഭിച്ചു.
ഒരച്ഛന്റെയും മകളുടെയും സ്നേഹത്തിന്റെ കഥയുമായി അപ്പായി യൂട്യൂബിൽ പ്രദർശനമാരംഭിച്ചു. പ്രശസ്ത സിനിമാ താരം ഹരീഷ് കാണാരന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത് ബൈജൂസ് ബ്ലോഗ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് സിനിമാമോഹികളായ
ഒരു പറ്റം യുവാക്കളാണ്. ഇന്നിന്റെ സമൂഹ ജാഗ്രത അടയാളപ്പെടുത്തി ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന നിർമലമായ സ്നേഹത്തിന്റെ കഥ വ്യത്യസ്തമായ രീതിയിൽ പറഞ്ഞ അപ്പായി ഒരു കൊച്ചു കുട്ടി കടലാസിൽ വരച്ചിട്ട അവളുടെ സ്വപ്നങ്ങളിലൂടെയും ,അവൾ എഴുതിയിട്ട അക്ഷരങ്ങളിലൂടെയും എത്ര പരുക്കനായ ആളുകളുടെ ചിന്തകൾക്കും സഞ്ചരിക്കാനാകും എന്ന് പറഞ്ഞ് വെക്കുന്നതാണ് അപ്പായി എന്ന ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം.സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കലാരംഗത്തെ യുവ സാനിധ്യമായ വിനേഷ് ചെറുകാനമാണ്. അദ്ദേഹത്തിന്റെ പിങ്ക് കാർഡ് എന്ന ഹ്രസ്വ ചിത്രവും യൂട്യൂബിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.ശ്രീ വിനേഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. മുരളി ടി കെ, കുഞ്ഞികൃഷ്ണൻ ചെറുകാനം, ജത്ന രാജ്, ബാലതാരം ദിയ ശ്രീകേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 10 മിനിട്ട് ദൈർഖ്യമുള്ള ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറയും എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നത് ശ്രുതീഷ് ക്ലാസിക്കാണ്. സഹ സംവിധാനം ശബരീനാദ് ചെറുകാനം, നജേഷ് കാരകടവത്ത്.
യൂട്യൂബ് ബ്ലാറ്റ്ഫോമിലും മറ്റിതര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും അപ്പായി വൻ വിജയം നേടും എന്ന് തന്നെയാണ് അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരുടെ ഉറച്ച പ്രതീക്ഷ.