
കൊടക്കാട്: പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂൾ വാർഷികാഘോഷവും അനുമോദനവും എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വാർഷികാഘോഷവും അനുമോദനവും
കൊടക്കാട്: പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂൾ വാർഷികാഘോഷവും അനുമോദനവും എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ പി.പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. ദ്രോണാചാര്യ പുരസ്ക്കാര ജേതാവ് ഇന്ത്യൻ കബഡി കോച്ചും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ഇ.ഭാസ്ക്കരന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. പ്രസന്നകുമാരി ഉപഹാരം നൽകി ആദരിച്ചു. പ്രീ പ്രൈമറി സ്കോളർഷിപ്പ് നേടിയ കുട്ടികൾക്ക് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. കുഞ്ഞിരാമൻമാസ്റ്റർ, പഠനമികവ് തെളിയിച്ച കുട്ടികൾക്ക് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.വി.രമണി , അൽ മാഹിർ സ്കോളർഷിപ്പ് ജേതാക്കൾക്ക് സ്കൂൾ മേനേജർ ഇ.ശങ്കരനാരായണവാര്യർ എന്നിവർ ഉപഹാരം നൽകി അനുമോദിച്ചു. എസ്.ആർ.ജി. കൺവീനർ ടി.വി.വിനീത റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.വി.രാധാകൃഷ്ണൻ, പി. പ്രമീള, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് പി. രാമചന്ദ്രൻമാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് പി.വി. ബാബു, മദർ പി.ടി.എ. പ്രസിഡണ്ട് എ.സജിത എന്നിവർ സംസാരിച്ചു. മെഗാക്വിസ് വിജയി യായ ശ്രിധ അനൂബിന് പി.പി. പ്രസന്നകുമാരി സൈക്കിൾ സമ്മാനിച്ചു. ഇന്ത്യൻ കബഡി കോച്ച് ഇ.ഭാസ്ക്കരൻ സ്കൂൾ കായികപരിശീലനത്തിന് 25000 രൂപ സംഭാവന ചെയ്തു. എം.എൽ.എ എം. രാജഗോപാലൻ ഏറ്റ് വാങ്ങി. പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. സീമ നന്ദിയും പറഞ്ഞു. അങ്കണവാടി , പ്രീ പ്രൈമറി, സ്കൂൾ കുട്ടികളുടേയും സ്കൂൾ സ്റ്റാഫ്,രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടേയും നൃത്തനൃത്യങ്ങൾ അരങ്ങേറി.