
അന്താരാഷ്ട്ര വനിതാ ദിനം കൊടക്കൽ ജാനകിയമ്മയെ ആദരിച്ചു. മികച്ച വായനക്കാരി വടക്കുമ്പാട്ടെ കൊടക്കൽ ജാനകിയമ്മയെ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം വനിതാവേദി ആദരിച്ചു.
അന്താരാഷ്ട്ര വനിതാ ദിനം
കൊടക്കൽ ജാനകിയമ്മയെ ആദരിച്ചു.
മികച്ച വായനക്കാരി വടക്കുമ്പാട്ടെ കൊടക്കൽ ജാനകിയമ്മയെ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം വനിതാവേദി ആദരിച്ചു.
ജാനകിയമ്മയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വനിതാ വേദി ഭാരവാഹികളായ എ പ്രസന്ന, കെ. പ്രസന്ന എന്നിവർ ചേർന്ന് എഴുപത്തിയഞ്ചിലും പുസ്തകങ്ങളെ പ്രണയിക്കുന്ന ജാനകിയമ്മയെ പൊന്നാട അണിയിച്ചു. എ പ്രസന്ന അധ്യക്ഷത വഹിച്ചു. കെ. അനിത,എ.വി. സീമ , പി.ഗീത, എം.കെ. പ്രകാശൻ, കെ. ചന്ദ്രൻ,കെ.പി. രമേശൻ, കൊടക്കാട് നാരായണൻ സംസാരിച്ചു. വനിതാ ദിനത്തിൻ്റെ ഭാഗമായി മാർച്ച് 10 ന് ഞായറാഴ്ച വീട്ടുമുറ്റ പുസ്തക വായന, ഹരിത കർമ്മ സേനാംഗങ്ങൾക്കും ആശാവർക്കർ എന്നിവരെ ആദരിക്കൽ, രാത്രി നടത്തം എന്നിവയും സംഘടിപ്പിക്കും.
Live Cricket
Live Share Market