![](https://raareedenewsplus.com/r3e/uploads/2024/03/IMG-20240311-WA0561-780x405.jpg)
ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരും കളിയാട്ട സംഘാടക സമിതി രൂപീകരണത്തിന് ആവേശോ ജ്വലമായ തുടക്കം
ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരും കളിയാട്ട സംഘാടക സമിതി രൂപീകരണത്തിന് ആവേശോ ജ്വലമായ തുടക്കം
======================
ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ 2025 മാർച്ച് ഒന്നു മുതൽ ഒൻപതു വരെ നടക്കുന്ന നവീകരണ ബ്രഹ്മ കലശ മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം ക്ഷേത്രം തന്ത്രിശ്വരൻ ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം പ്രസിഡണ്ട് ശ്രീ പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി പി രമേശൻ പെരും കളിയാട്ട കാര്യങ്ങൾ വിശദീകരിച്ചു. ക്ഷേത്രം ട്രഷറർ പി ഗോപീകൃഷ്ണൻ ബഡ്ജറ്റ് അവതരിപ്പിച്ചു. സംഘാടകസമിതി പാനൽ വൈസ് പ്രസിഡണ്ട് ശ്രീ മനോജ് സി എച്ച് അവതരിപ്പിച്ചു.
സംഘാടകസമിതി ചെയർമാൻ പ്രൊഫ കെ പി ജയരാജനും, വർക്കിംഗ് ചെയർമാൻമാരായി ശ്രീ എം വി തമ്പാൻ പണിക്കർ, പി കുഞ്ഞികൃഷ്ണൻ, ജനറൽ കൺവീനറായി ശ്രീ പി രമേശൻ, ട്രഷറർ പി ഗോപീകൃഷ്ണൻ, ചീഫ് കോഡിനേറ്റർ ശ്രീ പി രമേഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.. വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ചടങ്ങിൽ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ക്ഷേeത്രശന്മാരും, ജനപ്രതിനിധികളും, വിവിധ സാംസ്കാരിക സാമൂഹ്യ ആധ്യാത്മിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീ കെ ബാലൻ മാസ്റ്റർ ചടങ്ങിന് നന്ദി അർപ്പിച്ചു.