നാടിൻ്റെ താരങ്ങളെ ആദരിച്ച് പാഠശാല ഗ്രന്ഥാലയം
നാടിൻ്റെ താരങ്ങളെ ആദരിച്ച് പാഠശാല ഗ്രന്ഥാലയം
ഹരിത കർമ്മ സേനാംഗങ്ങളായ രാധയെയും ലക്ഷ്മിയെയും ആശാവർക്കർ പ്രമീളയെയും ആദരിച്ചത് ലോക മാസ്റ്റേഴ്സ് മീറ്റ് സ്വർണ മെഡൽ ജേതാവ് ടി.വി. തമ്പായി.
കരിവെള്ളൂർ : മാലിന്യ ശേഖരണത്തിൽ ഗ്രാമ പഞ്ചായത്തിന് നൂറു മേനി നേട്ടം കൈവരിക്കുന്നതിന് ഒന്നാം വാർഡിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹരിത കർമ്മ സേനാംഗങ്ങളായ വി.വി. രാധ, പി. ലക്ഷ്മി എന്നിവരെയും ആശാ വർക്കർ കെ. പ്രമീളയെയും ആദരിച്ച് പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം. ദുബായിൽ നടന്ന അന്താരാഷ്ട്ര മാസ്റ്റേർസ് മീറ്റിൽ 5000,1500 800മീറ്ററിൽ സ്വർണ മെഡലും 400 മീറ്ററിൽ വെങ്കലവും നേടി കരിവെള്ളൂരിൻ്റെ അഭിമാനമായ ടി.വി. തമ്പായി മുഖ്യാതിഥിയായി പങ്കെടുത്ത് നാടിൻ്റെ താരങ്ങൾക്ക് പാഠശാലയുടെ ഉപഹാരം കൈമാറിയത് അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടിയിൽ വേറിട്ട അനുഭവമായി. എ പ്രസന്ന അധ്യക്ഷത വഹിച്ചു. ചടങ്ങ് ഗ്രാമ പഞ്ചായത്ത് മെമ്പർ എ.വി. രമണി ഉദ്ഘാടനം ചെയ്തു. വി.വി. രാധ ,പി. ലക്ഷ്മി, കെ. പ്രമീള, ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ, വി.വി. പ്രദീപൻ,കെ. അനിത, എ.വി. സീമ , പി. ഗീത,സംസാരിച്ചു. തുടർന്ന്
വി.വി. രവീന്ദ്രൻ തൃക്കരിപ്പൂർ എഴുതിയ പാണ്ട്യാല ചെറു കഥാ സമാഹാരത്തെക്കുറിച്ച് സംഘടിപ്പിച്ച വീട്ടുമുറ്റ പുസ്തക വായന ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെ.എസ്. ആർ. ടി. സി ജീവനക്കാരനായ ശശി മാവിലയും കൃഷി വകുപ്പ് ഉദ്യോഗസ്ഥയായ ഗീതയുമാണ് പരിപാടിക്ക് ആതിഥ്യമേകിയത്. സി.കെ. എൻ.എസ്. ജി.എച്ച്. എസ്. എസ്. പ്രിൻസിപ്പാൾ എ രത്നാവതി പുസ്തകാവ തരണം നടത്തി. വി.വി. രവീന്ദ്രൻ എഴുത്തനുഭവം സദസ്സുമായി പങ്കു വെച്ചു.പാലക്കുന്ന് മുതൽ വെള്ളച്ചാൽ വരെ വനിതാവേദിയുടെ നേതൃത്വത്തിൽ രാത്രി നടത്തവും സംഘടിപ്പിച്ചു.
.