പിറന്നാളാഘോഷം ഒഴിവാക്കി അതിനായി കരുതി വെച്ച തുക വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി പ്ലസ് വൺ വിദ്യാർഥിനി.ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വണ്ണിന് പഠിക്കുന്ന ഇടയിലെക്കാട്ടിലെ ആര്യ എം ബാബുവാണ് വേറിട്ട മാതൃക പകർന്നത്.

rമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ് എഫ് ഐ ആഹ്വാനം ചെയ്ത വാക്സിൻ ചലഞ്ചിലേക്ക് രണ്ടായിരം രൂപയാണ് നൽകിയത്.എസ് എഫ് ഐ ഏരിയാ കമ്മിറ്റിക്കു വേണ്ടി അദ്വൈത് മാടക്കാൽ തുക ഏറ്റുവാങ്ങി. എസ്എഫ്ഐ ഏരിയാ കമ്മിറ്റിയംഗവും ബാലസംഘം ഏരിയാ വൈസ് പ്രസിഡൻ്റുമായ ഈ വിദ്യാർഥിനി ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർ കൂടിയാണ്.നേരത്തെ ക്യാൻസർ രോഗികൾക്ക് വീട്ടിനടുത്ത അഞ്ചാം തരക്കാരൻ സിയ ഇക്ബാലിനൊപ്പം കേശദാനം നടത്തി ആര്യ മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനം കൂടി നടത്തിയിരുന്നു. കൃഷി വകുപ്പ് ജീവനക്കാരായ എം ബാബു – കെ വി സരള ദമ്പതികളുടെ മകളാണ് ഈ പെൺകുട്ടി.