രമ്യ സാംസ്കാരിക നിലയം & ലൈബ്രറി കാലിക്കടവ് വായനാ വെളിച്ചം പരിപാടിക്ക് തുടക്കമായി
രമ്യ സാംസ്കാരിക നിലയം & ലൈബ്രറി കാലിക്കടവ്
വായനാ വെളിച്ചം പരിപാടിക്ക് തുടക്കമായി
ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത വായനാ വെളിച്ചം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കാലിക്കടവ് രമ്യ സാംസ്കാരികനിലയം & ലൈബ്രറിയിൽ വെച്ച് പിലിക്കോട് ഗവ.യു.പി സ്കൂൾ പ്രധാനാധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രി ബാലകൃഷ്ണൻ നാറോത്ത് നിർവ്വഹിച്ചു. കുട്ടികൾക്കുള്ള പുസ്തകവിതരണവും അഭ്ദേഹം നിർവ്വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീമതി എം.പി ശ്രീമണി വായനാ വെളിച്ചം സന്ദേശം നൽകി. ചടങ്ങിൽ കെ.പ്രഭാകരൻ,
ടി.വി ശ്രീധരൻ മാസ്റ്റർ , ഡോ.എം.കെ.രാജശേഖരൻ,
കെ.വി ദാമോദരൻ മാസ്റ്റർ, എം.സുരേന്ദ്രൻ,
പി.രാജൻ, ടി.കെ.രവീന്ദ്രൻ, ശ്രിമതി :ബിന്ദു എന്നിവർ സംസാരിച്ചു.
വായനാ വെളിച്ചം പദ്ധതിയുടെ ഭാഗമായി ഈ അവധിക്കാലത്ത് കുട്ടികൾക്കായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കും. കുട്ടികളുടെ വായനാക്കൂട്ടം രൂപികരണം, വായനാ വെളിച്ചം ഗൃഹസന്ദർശന യാത്രകൾ, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, കുട്ടിക്കഥ – കവിത രചനാ ക്യാമ്പുകൾ, വെളിച്ചം തെളിച്ചം ബാലാത്സവം തുടങ്ങിയ സർഗ്ഗാത്മക പരിപാടികൾ സംഘടിപ്പിക്കും