![](https://raareedenewsplus.com/r3e/uploads/2024/04/IMG_20240414_062547-780x405.jpg)
വിഷു പുലരിയിൽ കണിയൊരുക്കി ബാലവേദി പ്രവർത്തകർ
വിഷു പുലരിയിൽ കണിയൊരുക്കി ബാലവേദി പ്രവർത്തകർ*
നീലേശ്വരം : വിഷുദിനത്തിൽ കുഞ്ഞുകൈകളിൽ പുസ്തകവുമായി വായനശാലയിലെത്തിയ ബാലവേദി കൂട്ടുകാരെ പുസ്തക കണി ഒരുക്കി ഗ്രന്ഥശാല പ്രവർത്തകർ സ്വീകരിച്ചു. കക്കാട്ട് തൂലിക വായനശാലയാണ് വേറിട്ട പ്രവർത്തനം സംഘടിപ്പിച്ചത് , ലൈബ്രേറി കൗൺസിൽ *വായന വെളിച്ചം*_ അവധിക്കാലത്തെ കുട്ടികളുടെ സർഗ്ഗാത്മക വായന എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് കുട്ടികളുടെ വിവിധങ്ങളായ വായനാ പരിപോഷണ പരിപാടികൾ സംഘടിപ്പിച്ചത് . ബാലവേദി കുട്ടികൾക്ക് ഗ്രന്ഥശാല സെക്രട്ടറി സജിത്ത് തടവളം, വൈസ് പ്രസിഡണ്ട് അശ്വിൻ എന്നിവർ വിഷു കൈനീട്ടം നൽകി. വരും ദിവസങ്ങളിൽ പുസ്തക ശേഖരണം പുസ്തകാ വതരണം, പുസ്തകപരിചയം,കഥാപാത്ര പരിചയം, രചയിതാവിനെ പരിചയപ്പെടുത്തത് തുടങ്ങിയ വിവിധങ്ങളായ വായനാ പരിപോഷണ പരിപാടികൾ നടക്കും വായനാ വെളിച്ചം കൺവീനർ കെ.വി.രാജേഷ് , ലൈബ്രേറിയൻ ചിത്രലേഖ ,വായനക്കുട്ടം കോഡിനേറ്റർമാരായ റീജ രാജേഷ് , അജിത , ലേഖാ ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.