കേരള സർക്കാറിന്റെ വ്യവസായ വകുപ്പിൻ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ സി സി പി ലിമിറ്റഡ് പുതുക്കൈയിൽ ആരംഭിക്കുന്ന ഇന്റർലോക്ക് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം കെ സി സി പി എൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ നിർവ്വഹിച്ചു.

നീലേശ്വരം : കേരള സർക്കാറിന്റെ വ്യവസായ വകുപ്പിൻ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ സി സി പി ലിമിറ്റഡ് പുതുക്കൈയിൽ ആരംഭിക്കുന്ന ഇന്റർലോക്ക് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം കെ സി സി പി എൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ നിർവ്വഹിച്ചു.
കമ്പനിയുടെ വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായാണ് പ്രസ്തുത പദ്ധതി ആരംഭിച്ചത്. ചടങ്ങിൽ കെ സി സി പി ഡയരക്ടർ പി കെ ഹരിദാസ് അദ്ധ്യക്ഷം വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ ഐ വി ശിവരാമൻ എ മാധവൻ ഇ മോഹനൻ എന്നിവർ ആശംസ പ്രസംഗം നടത്തി. അസ്സി മാനേജർ കെ. മധുസൂദനൻ സ്വാഗതവും അസ്സി. ജനറൽ മേനേജർ ഏ കെ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. കെ സി സി പി എല്ലിന്റെ പുതുക്കൈ യൂണിറ്റിൽ നിന്നും വിരമിച്ച ഏ എൻ പാർവ്വതി , കെ.മോഹനൻ എന്നിവർക്ക് യാത്രയപ്പും നൽകി