വരയാട്ടം കുട്ടികളുടെ ജില്ലാതല ചിത്രകലാ ക്യാമ്പിന് പുല്ലൂരിൽ തുടക്കമായി നൂറിലധികം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.

വരയാട്ടം
കുട്ടികളുടെ ജില്ലാതല ചിത്രകലാ ക്യാമ്പിന് പുല്ലൂരിൽ തുടക്കമായി
നൂറിലധികം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.


പുല്ലൂർ ദർപ്പണം ചിത്രകലാ കേന്ദ്രം സംസ്‌കൃതി പുല്ലൂരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കുട്ടികളുടെ ജില്ലാതലചിത്രകലാ ക്യാമ്പ് വരയാട്ടത്തിന് തുടക്കമായി. രണ്ട് ദിനങ്ങളിലായി പുല്ലൂർ കണ്ണാംങ്കോട്ടുള്ള സംസ്‌കൃതി അങ്കണത്തിലാണ് ക്യാമ്പ് നടക്കുന്നത്. ചിത്രകാരിയും എഴുത്തുകാരിയുമായ ഡോ. പി.കെ ഭാഗ്യലക്ഷ്മി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാധ്യമ പ്രവർത്തന മികവിന് പുരസ്കാരം നേടിയ അനിൽ പുളിക്കാൽ, കെ. എസ്. ഹരി, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജലച്ചായത്തിലും, എണ്ണച്ചായത്തിലും പ്ലസ് ടു വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ദർപ്പണം കലാകേന്ദ്രത്തിലെ അരുണിമ രാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ സംസ്കൃതി പുല്ലൂർ സെക്രട്ടറി എ.ടി. ശശി അധ്യക്ഷനായി. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ, ബി. രത്നാകരൻ, ബിനു വണ്ണാർ വയൽ , ബബിന പ്രിജുഎന്നിവർ സംസാരിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നാലു മുതൽ പന്ത്രണ്ട് ക്ലാസ്സ് വരെ പഠിക്കുന്ന നൂറിലധികം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

കുസൃതി വര, പ്രകൃതിയെ വരക്കുമ്പോൾ, ഡൂഡിൽ ചിത്രരചന, ചിത്രകലാ പഠനവും സാധ്യതയും, ചുമർചിത്രകലാ പരിചയം എന്നിവയിൽ ആദ്യ ദിവസം ക്ലാസ് നടന്നു. വിനോദ് അമ്പലത്തറ, രാജേന്ദ്രൻ മിങ്ങോത്ത്, സൗമ്യ ബാബു, സുചിത്ര മധു, ശ്വേത കൊട്ടോടി എന്നിവർ ഒന്നാം ദിനം ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

ഞായറാഴ്ച്ച രാവിലെ പുല്ലൂർ ചാലിക്കണ്ടത്തിലെ പ്രകൃതി വര നടക്കും. പ്രകൃതി വരയ്ക്ക് പത്തോളം മുതിർന്ന ചിത്രകാരന്മാരും കുട്ടികൾക്കൊപ്പം വരക്കാൻ ഉണ്ടാവും. ഫാബ്രിക് ചിത്രരചന പ്രയോഗവും സാധ്യതയും, ചിത്രകഥാനേരം, വർണ്ണ മഴ തുടങ്ങി വൈവിധ്യമാർന്ന സെഷനുകൾ ക്യാമ്പിൽ നടക്കും.

പ്രമുഖ ചിത്രകാരന്മാർ രണ്ടു ദിവസങ്ങളിൽ വിവിധ ചിത്രകലാ ക്ലാസ്സുകൾ കൈകാര്യം ചെയ്യും. ഇരുപത്തി ഒന്നിത് വൈകുന്നേരം സർട്ടിഫിക്കറ്റ് വിതരണത്തോടെ ക്യാമ്പ് സമാപിക്കും. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരാണ് ക്യാമ്പിന് നേതൃത്വമേകുന്നത്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close