കക്കോട് നവപുരം മതാതീത ദേവാലയം മലയാള ഭാഷാ സാഹിത്യകാരൻമാർക്ക് നൽകുന്ന ചെറുശ്ശേരി പുരസ്കാരം ഇത്തവണ കൃഷ്ണൻനടുവലത്തിന്.
കക്കോട് നവപുരം മതാതീത ദേവാലയം മലയാള ഭാഷാ സാഹിത്യകാരൻമാർക്ക് നൽകുന്ന ചെറുശ്ശേരി പുരസ്കാരം ഇത്തവണ കൃഷ്ണൻനടുവലത്തിന്.
സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കാണ് അംഗീകാരം. ഹരിതപുരത്തെ ഏകാകി ഓരോന്നിങ്ങന , ഏറ്റവും പ്രിയങ്കരനായ ശത്രുവിനോട് ഇത്ര മാത്രം ,വെയിലല്പം പുഞ്ചിരിക്കവേ, അറ്റു വീഴുന്നുണ്ട് ഉച്ചവെയിൽ വിരലുകൾ, കക്ക പെറുക്കുന്ന കുട്ടി , കരുതൽ എന്നീ കവിതാ സമാഹാരങ്ങൾ; പുലിമട, അറത്തിപ്പറമ്പ്, ഒരു മേഘ ജ്യോതിസ്സു പോലെ എന്നീ നോവലുകൾ ; സാദരം സൗമിത്രി എന്ന കാവ്യാഖ്യായിക ഇവകളാണ് കൃതികൾ. വിദ്യാരംഗം അവാർഡ്, അധ്യാപകകലാ സാഹിത്യ സമിതി അവാർഡ്, സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള തുളുനാട് അവാർഡ് , ഡൽഹി പഞ്ചവാദ്യം ട്രസ്റ്റിൻ്റെ സമഗ്രസംഭാവനാ പുരസ്കാരം മുതലായവ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കേരള ക്ഷേത്രകലാ അക്കാദമി സെക്രട്ടറിയാണ് കൃഷ്ണൻ നടുവലത്ത്.
Live Cricket
Live Share Market