നവ്യാനുഭവമായി നീലക്കുറിഞ്ഞി ജൈവവൈവിധ്യ പ്രശ്നോത്തരി

നവ്യാനുഭവമായി നീലക്കുറിഞ്ഞി ജൈവവൈവിധ്യ പ്രശ്നോത്തരി

കാഞ്ഞങ്ങാട്: ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റവന്യു ബ്ലോക്കിലെയും കാഞ്ഞങ്ങാട് നഗരസഭയിലെയും ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പ്രശ്നോത്തരി ഉള്ളടക്കംകൊണ്ടും പങ്കാളിത്തം കൊണ്ടും നവ്യാനുഭവമായി. ജൈവ വൈവിധ്യത്തിൻ്റെ പ്രാധാന്യത്തെകുറിച്ചും ആവാസ വ്യവസ്ഥയിലെ ജീവി വർഗ പാരസ്പര്യത്തെക്കുറിച്ചും പ്രകൃതിസംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് അവബോധം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഹൊസ്ദുർഗ് ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എസ്.പി. കേശവൻ മത്സരം ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ വിജ്ഞാനത്തിൻ്റെ വിവിധ തലങ്ങൾ ക്വിസ് മാസ്റ്റർ ആയ പ്രൊഫ. എം ഗോപാലൻ കുട്ടികളുമായി പങ്കുവെച്ചു.ഹൊസ്ദുർഗ് എ. ഇ. ഒ. പി. ഗംഗാധരൻ , ഡയറ്റ് ലക്ചറർ കെ. അജിത ബി. പി. ഒ. കെ. വി. രാജേഷ് , ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. മാധവൻ നമ്പ്യാർ, നവകേരളം ജില്ല കോർഡിനേറ്റർ കെ ബാലകൃഷ്ണൻ , ബ്ലോക്ക് സെക്രട്ടറി പി. യൂജിൻ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബ്ലോക്ക് വികസനകാര്യ സമിതി ചെയർമാൻ കെ അബ്ദുറഹ്മാൻ, ഹോസ്ദുർഗ് ഗവ ഹയസെക്കൻ്ററി സ്കൂൾ അധ്യാപകൻ വി മധുസൂദനൻ, കോടോത്ത് ഗവ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വി പത്മനാഭൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . നവകേരളം ആർപി കെ ബാലചന്ദ്രൻ സ്വാഗതവും നവകേരളം ഇൻ്റേൺ നീരജ വി വി നന്ദിയും പറഞ്ഞു.


ഒന്നുമുതൽ നാലു വരെ സ്ഥാനം നേടിയ താഴെ പറയുന്ന കുട്ടികൾ ജില്ലാതല മത്സരത്തിൽ ബ്ലോക്കിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. എസ് ആദിദേവ് ( ഏഴാം തരം ,ദുർഗ ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട്), സി. അശ്വഘോഷ് . ഏഴാം തരം , ജി എച്ച് എസ് എസ് കക്കാട്ട്) എം. അഭിരാജ്. (ഒമ്പതാം തരം ജി വി എച്ച് എസ് എസ് അമ്പലത്തറ ) ഇ. തേജൽ. ഒമ്പതാം തരം ജി. എച്ച്. എസ്. എസ്. പാക്കം )


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close