
ചിലമ്പിട്ട ഓർമ്മകളുടെ ശോഭയേറി.* തെയ്യം കലയുടെയും നാട്ടുവൈദ്യത്തിന്റെയും.. പൊൻ പ്രഭയിൽ തിളങ്ങിയ അത്ഭുത കലാകാരൻ നർത്തക രത്നം കണ്ണപ്പെരുവണ്ണാന്റെ ജീവിതരേഖയായ ‘ഗ്രന്ഥത്തിന്റെ പുന: പ്രകാശനം ശ്രദ്ധേയമായ വേദിയിൽ വെള്ളച്ചാലിൽ നടന്നു.
*ചിലമ്പിട്ട ഓർമ്മകളുടെ ശോഭയേറി.* തെയ്യം കലയുടെയും നാട്ടുവൈദ്യത്തിന്റെയും.. പൊൻ പ്രഭയിൽ തിളങ്ങിയ അത്ഭുത കലാകാരൻ നർത്തക രത്നം കണ്ണപ്പെരുവണ്ണാന്റെ ജീവിതരേഖയായ ‘ഗ്രന്ഥത്തിന്റെ പുന: പ്രകാശനം ശ്രദ്ധേയമായ വേദിയിൽ വെള്ളച്ചാലിൽ നടന്നു.
കലാനികേതത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പുസ്ത പ്രകാശനം പ്രശസ്ത തിരക്കഥാകൃത്ത് സതീഷ് ബാബു പയ്യന്നൂർ നിർവ്വഹിച്ചു. ചടങ്ങിൽ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വി.വി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. എൺപതുകളുടെ തുടക്കത്തിൽ കഥാലോകത്തേക്ക് തന്നെ എത്തിച്ചത് കണ്ണ പെരുവണ്ണാന്റെ ജീവിതമാണെന്ന് അദ്ദേഹം പറഞ്ഞു കലാകൗമുദിയിലും മാതൃഭൂമിയിലും പംക്തികൾ എഴുതിയിരുന്ന കാലത്ത് ദൈവപ്പുര, എന്ന നോവൽ എഴുതി എഴുത്തിന്റെ മഹാപ്രവാഹത്തിൽ പ്രവേശിപ്പിച്ച മഹാപ്രതിഭയാണ് നർത്തക രത്നം കണ്ണപ്പെരുവണ്ണാനെന്ന് സതീഷ് ബാബു പയ്യന്നൂർ പറഞ്ഞു. സുഹൃത്ത് വി.വി.പ്രഭാകരൻ വഴി വെള്ളച്ചാലിലെത്തി പെരുവണ്ണാനെ കാണാനും ആ ജീവിതം അടുത്തറിയാനും ഏറെ സാധിച്ചു. ആറു മാസം മനുഷ്യനും ആറു മാസം ദൈവമാകുന്നവരാണ് തെയ്യം കലാകാരന്മാർ ആ രംഗത്ത് പതി ലാം വയസ്സിൽ തന്നെ കതിവന്നൂർ വീരനെ കെട്ടി കീർത്തി സമ്പാദിച്ച തെയ്യക്കാരനാണ്. നർത്തക രത്നം കണ്ണപ്പെരുവണ്ണാൻ തെയ്യത്തിലേക്കും കതിവന്നൂർ വീരനിലേക്കും പരകായ പ്രകാശം നടത്തിയാൽ ആ മുഖത്ത് അപൂർവ്വ തേജസ്സാണ്. 1997 ൽ കുട്ടമത്ത് എ ശ്രീധരനാണ് ചിലമ്പിട്ട ഓർമ്മകൾ എന്ന ഈ കലാകാരനെക്കുറിച്ചുള്ള ആത്മ രേഖ എഴുതിയത്. ഏതാണ്ട് പതിനൊന്ന് വർഷം എടുത്ത് ജീവചരിത്ര ഗ്രന്ഥം പൂർത്തിയായി. പെരുവണ്ണാൻ എന്ന കലാകാരനെ ‘ദൈവ പുര എന്ന നോവലിലൂടെ ലോകത്തേക്ക് പരിചയപ്പെടുത്തിയത് സതീഷ് ബാബു എന്ന എഴുത്തുകാരനാണെന്ന് ഗ്രന്ഥത്തെ പരിചയപ്പെടുത്തി സംസാരിച്ച ഡോ.വി.ജയരാജൻ സദസ്സിനെ ഓർമ്മപ്പെടുത്തി. ചിലമ്പണിഞ്ഞ ഓർമ്മകൾ എന്ന പേര് ചിലമ്പിട്ട ഓർമ്മകളാക്കി മാറ്റിയ ചെറിയ ശ്രമം തന്റെ തു കൂടിയാണെന്ന് വിനയത്തോടെ ഡോ.എം.എസ്.നായർ പരാമർശിച്ചു. സംഗീത നാടക അക്കാദമിയുടെ രണ്ടാമത്തെ അവാർഡ് കരസ്ഥമാക്കിയതോടെ വിദേശ സർവ്വകലാശാലയിൽ നിന്നു പോലും ഗവേഷകർ വെള്ളച്ചാലിൽ എത്തിയിരുന്നു. നാട്ടു നന്മയുടെ പച്ചപ്പും വൈദ്യ പാഠവുമാണ് മഹാ പണ്ഡിതനായ കണ്ണപ്പെരുവണ്ണാനെ വലിയ കലാകാരനാക്കിയത്. നടനം, വാചാലത ഇവയൊക്കെ പ്രത്യുല്പന്നമതിത്വമാണ്. ഈ മികവ് ഏഷ്യാഡിൽ വരെ തെയ്യം കെട്ടാൻ പെരുവണ്ണാനെ പ്രാപ്തനാക്കി.. ചിലമ്പിട്ട ഓർമ്മകളെ മനോഹരമാക്കി പുന: പ്രകാശനം ചെയ്യാൻ ഒരുക്കിയത് പത്മശ്രീ ബുക്സാണ്. ചടങ്ങിൽ പ്രശസ്തകവി നാലാപ്പാടം പത്മനാഭൻ സ്വാഗതം പറഞ്ഞു… കെ.ജി. കൊടക്കാട് ഡോ.എം.എസ്.നായർ , തുടങ്ങി നിരവധി പേർ ചടങ്ങിൽ സംസാരിച്ചു.