ലോകമലയാളി ഹോം ഷെഫ് മദേഴ്സ് അവാർഡ് – 2024 ; ബേബി ബാലകൃഷ്ണൻ, ഷരീഫ റൂസിയ എന്നിവർ അർഹരായി

ലോകമലയാളി ഹോം ഷെഫ് മദേഴ്സ് അവാർഡ് – 2024 ; ബേബി ബാലകൃഷ്ണൻ, ഷരീഫ റൂസിയ എന്നിവർ അർഹരായി


22 ലോക രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഹോം ഷെഫ് ഈ വർഷത്തെ മാതൃ അവാർഡുകൾ പ്രഖ്യാപിച്ചു.

രാഷ്ട്രീയം, സാമൂഹിക പ്രവർത്തനം,ആതുര സേവനം, പാചകം, കല സാഹിത്യം, സ്വയം സംരംഭകർ ഇൻഫ്ലുവെൻസർ, എന്നിങ്ങനെ ഏഴോളം വിഭാഗങ്ങളിൽ കേരളത്തിലെ നൂറോളം അമ്മമാരെയാണ് അവാർഡിന് തിരഞ്ഞെടുത്തത്.

കാസറഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും,തൃക്കരിപ്പൂരിലെ സന്നദ്ധ പ്രവർത്തക ഷരീഫ റൂസിയ എന്നിവർ അവാർഡിന് അർഹരായി.

തൃക്കരിപ്പൂർ നീലമ്പം സ്വദേശിയായ ഷരീഫ റൂസിയ വർഷങ്ങളായി
പാലിയേറ്റീവ്പരിചരണവും, മയ്യത്ത്‌ (ബോഡി ) പരിപാലനം , ജീവകാരുണ്യ – രക്തദാന പ്രവർത്തനങ്ങളുമായി സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു.

നീലമ്പം പുസ് & മാസ്ക് ചാരിറ്റി വനിത വിഭാഗം പ്രസിഡണ്ട്, വനിതാ ലീഗ് തൃക്കരിപ്പൂർ മണ്ഡലം ട്രഷറർ,
ബ്ലഡ് ഡോണേഴ്സ് കേരള – കാസറഗോഡ് തൃക്കരിപ്പൂർ എയ്ഞ്ചൽ വിംഗ് പ്രസിഡണ്ട്, തൃക്കരിപ്പൂർ പാലിയേറ്റിവ് കെയർ സൊസൈറ്റി വനിതാ വിഭാഗം ട്രഷറർ, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ഭർത്താവ് അബ്ദുൾ ഖാദർ. മക്കൾ മുഹമ്മദ് റിയാസ് , മുഹമ്മദ് റസീൻ ,മുഹമ്മദ് അമീൻ , ലുഖ്‌മാൻ അസ്വീൽ.
ലോക മാതൃദിനമായ മെയ് 12 ന് തിരുവനന്തപുരത്താണ് അവാർഡ് ദാന ചടങ്ങ്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close