വിമുക്തഭടന്‍മാരെ ആദരിച്ചു

വിമുക്തഭടന്‍മാരെ ആദരിച്ചു

രാജ്യസുരക്ഷയ്ക്കായി സ്വയം സമര്‍പ്പിച്ച് ധീരമായ സേവനത്തിന് ശേഷം വിരമിച്ച വിമുക്തഭടന്‍മാരെ സംസ്കൃതി പുല്ലൂര്‍ ആദരിച്ചു. വിവിധ റാങ്കുകളില്‍ സേവനമനുഷ്ഠിച്ച് വിരമിച്ച പുല്ലൂര്‍ പ്രദേശത്തെ സേനാനികളെയാണ് പൊന്നാടയണിയിച്ച് പ്രശസ്തിഫലകം നല്‍കി ആദരിച്ചത്. ചടങ്ങ് പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.

അതിര്‍ത്തിയില്‍ ധീരസൈനികര്‍ ഉറങ്ങാതെ കാവല്‍ നില്‍ക്കുന്നതുകൊണ്ടാണ് നാം‍ സുഖമായി ഉറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിമുക്തഭടന്മാരെ ആദരിക്കുന്നതിലൂടെ ദേശാഭിമാനത്തെയാണ് നാം ഉയര്‍ത്തിപ്പിടിക്കുന്നത്. സൈനികര്‍ ചീന്തിയ രക്തത്തിലും ‍ ഒഴുക്കിയ വിയര്‍പ്പിലുമാണ് നമ്മുടെ ജീവിതം ശാന്തമായി നിലകൊള്ളുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്സ് സര്‍വീസ് ലീഗ് ജില്ലാ പ്രസിഡന്റ് സ്ക്വാഡ്രണ്‍ ലീഡര്‍ കെ.നാരായണന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. സംസ്കൃതി പ്രസിഡന്റ് ശശിധരന്‍ കണ്ണാങ്കോട്ട് അധ്യക്ഷത വഹിച്ചു.
വി നാരായണൻ
രാമചന്ദ്രൻ പെരളം
വിജയൻ വണ്ണാർവയൽ
തുടങ്ങിയ വിമുക്ത ഭടൻമാർ അനുഭവങ്ങൾ
പങ്കു വെച്ചു.
രത്നാകരൻ മധുരമ്പാടി
ബിനു വണ്ണാര്‍വയല്‍, എ ടി ശശി എന്നിവര്‍ സംസാരിച്ചു.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close