
വാസന്തിയുടെ കവിത സമാഹാരം പ്രകാശനം ഇന്ന്
വാസന്തിയുടെ കവിതസമാഹാരം പ്രകാശനം ഇന്ന്
മടിക്കൈ കക്കാട്ട് വാസന്തിയുടെ കവിത സമാഹാരം ഇന്ന് പ്രകാശനം ചെയ്യും പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 88 89 ഏഴാം തരം ബാച്ച് കൂട്ടായ്മയാണ് ഈ കവിതാ സമാഹാരം പ്രകാശനം ചെയ്യുന്നത്
ചില രോഗങ്ങളാൽ ചികിത്സയിൽ കഴിയുന്ന തന്റെ സഹപാഠിയെ രോഗമുക്തമാക്കുന്നതിനു വേണ്ടിയുള്ള ഉത്തേജനവും സഹപാഠിയുടെ മനസ്സിലെ സാഹിത്യ അഭിരുചിയെ മുന്നോട്ട് നയിക്കുന്നതിനും വേണ്ടിയാണ് സഹപാഠികൾ വസന്തിയുടെ കവിതാ സമാഹാരം പ്രകാശനം നിർവഹിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ സന്തോഷ് പനയാൽ പ്രകാശനം നിർവഹിക്കും തുടർന്ന് അധ്യാപകരുടെ ഒത്തുചേരലും കലാപരിപാടികളും നടക്കും
വാസന്തിയെക്കുറിച്ച്
വാസന്തി മടിക്കൈ
കാസറഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമപഞ്ചായത്തിൽ തോക്കാനം മൊട്ടയിൽ ടി.പി. കേളുമണിയാണിയുടെയും യശോദാമ്മയുടെയും മകളായി ജനനം.1997 ൽ കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ധനതത്ത്വശാസ്ത്രത്തിൽ ബിരുദം. സ്കൂൾ കുട്ടികൾക്ക് ട്യൂഷൻ പ്രീ പ്രൈമറിടീച്ചർ സ്വകാര്യ കോളേജ് അദ്ധ്യാപിക മേഖലകളിൽ സേവനമനുഷ്ഠിച്ചു. പഠന കാലത്ത് നല്ല വായനാശീലം. ശാസ്ത്രസാഹിത്യ പരിഷത്തിൽ കുട്ടികൾക്ക് വേണ്ടി കവിതകൾ രചിച്ചു. മടിക്കൈ ഗ്രാമ പഞ്ചാ യത്തിലെ കക്കാട്ട് കുടുംബസമേതം താമസിക്കുന്നു. ഇപ്പോൾ ചില ആരോഗ്യപ്രശ്നങ്ങളാൽ വിശ്രമ ജീവിതം. വാസന്തിയുടെ ആദ്യ കവിതാ സമാഹാരമാണ് അതിജീവനം. പ്രചോദനം വാസന്തിയെ ചികിത്സിക്കുന്ന ഡോക്ടർ.
തൂലികാനാമം: വസന്ത പഞ്ചമി.
ഭർത്താവ് : രഘു എൻ വി
മകൻ : അർപ്പിത് എൻ വി.
വിലാസം : വാസന്തി മടിക്കൈ കക്കാട്ട്, പി ഒ മടിക്കൈ കാസറഗോഡ് 671316