
ലക്ഷ്മിയമ്മ നട്ടു കുട്ടികൾ കൂട്ടുനിന്നു സ്വയം പര്യാപ്തതയുടെ ആദ്യപാഠങ്ങൾ പകർന്നുകൊണ്ട് വിഷരഹിത പച്ചക്കറി ഉത്പാദനത്തിന് തുടക്കമായി. ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലാണ് വിഷരഹിത പച്ചക്കറി പദ്ധതിക്ക് തുടക്കമിട്ടത്.
ലക്ഷ്മിയമ്മ നട്ടു കുട്ടികൾ കൂട്ടുനിന്നു
ഉദിനൂർ: സ്വയം പര്യാപ്തതയുടെ ആദ്യപാഠങ്ങൾ പകർന്നുകൊണ്ട് വിഷരഹിത പച്ചക്കറി ഉത്പാദനത്തിന് തുടക്കമായി. ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലാണ് വിഷരഹിത പച്ചക്കറി പദ്ധതിക്ക് തുടക്കമിട്ടത്.
ഏറ്റവും കൂടുതൽ കീടനാശിനികൾ ഉപയോഗിക്കപ്പെടുന്ന കറിവേപ്പില പച്ചമുളക് തുടങ്ങിയവ വിഷരഹിതമായി ഉത്പാദിപ്പിക്കാനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും മികച്ച കർഷകയുമായ പി ലക്ഷ്മിയമ്മയാണ് കറിവേപ്പില തൈ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സയൻസ് ക്ലബ് കൺവീനർ ആതിര ബാലൻ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ ഏവി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാർഷിക ക്ലബ് കൺവീനർ അമൃത വി വി, സീനിയർ അസിസ്റ്റന്റ് കെ രാജേഷ് കുമാർ, ടി അഞ്‌ജന എന്നിവർ നേതൃത്വം നൽകി.
Live Cricket
Live Share Market