
സ്വന്തം കാര്യങ്ങളെഴുതി പതിപ്പുണ്ടാക്കി ഉദിനൂരിലെ ആയിരത്തോളം കുട്ടികൾ
സ്വന്തം കാര്യങ്ങളെഴുതി പതിപ്പുണ്ടാക്കി ഉദിനൂരിലെ
ആയിരത്തോളം കുട്ടികൾ
ഉദിനൂർ: അവർ സ്വന്തം കാര്യങ്ങൾ കടലാസിൽ കുറിച്ചു. പിന്നെ എല്ലാം ചേർത്ത് പതിപ്പുണ്ടാക്കി. ആയിരത്തോളം കുട്ടികളെഴുതിയ കുറിപ്പുകൾ മുപ്പതോളം കൈയ്യെഴുത്തു പുസ്തകങ്ങളായി പിറവികൊണ്ടു. സ്കൂൾ അസംബ്ലിയിൽ വച്ച് നടന്ന ചടങ്ങിൽ ഇവയുടെ പ്രകാശനവും നടന്നു. ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലാണ് പുതുമയാർന്ന പരിപാടി അരങ്ങേറിയത്.
ഒരേ ദിവസം ഒരേ സമയത്ത് എഴുതിത്തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് പൂർത്തിയാക്കി ഒരേ സമയത്ത് പ്രകാശനം ചെയ്യാനായി എന്ന അപൂർവ്വതയുമുണ്ട് ഈ പരിപാടിക്ക്. എൽ പി, യു പി എസ് ആർ ജി കൺവീനർമാരായ ടി ബിന്ദു, ജിഷ എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Live Cricket
Live Share Market