
വെരിക്കര ഗ്രാമീണ വായനശാല & ഗ്രന്ഥാലയം വാർഷിക പൊതുയോഗവും പഠനോത്സവവും സംഘടിപ്പിച്ചു.
*വെരിക്കര ഗ്രാമീണ വായനശാല & ഗ്രന്ഥാലയം വാർഷിക പൊതുയോഗവും പOനോത്സവവും സങ്കടിപ്പിച്ചു.
കരിവെള്ളൂർ – പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എ. വി. ലേജു ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പ്രവർത്തകൻ ശ്രീ. വിനോദ് ആലന്തട്ട മുഖ്യ പ്രഭാഷണം നടത്തി. അംഗൻവാടി, പ്രീ പ്രൈമറി, ഒന്നാം ക്ലാസ്സ് എന്നിവയിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. പി. പങ്കജാക്ഷി വിതരണം ചെയ്തു.
വിവിധ കായിക മത്സരങ്ങളിൽ കഴിവ് തെളിയിച്ച് ഗിന്നസ് വേൾഡ് റെക്കോഡ് നേടുകയും ഗോവയിൽ വച്ച് നടന്ന Naitik south Asian Championship – ൽ ഗോൾഡ് മെഡൽ നേടുകയും ചെയ്ത കെ.പ്രമീളയെയും, LSS നേടിയ കുട്ടികളെയും, SSLC, Plus two ഉന്നത വിജയികളെയും, വായനശാല പരിധിയിലെ മികച്ച വായനക്കാരനായ കെ. നാരായണനെയും ചടങ്ങിൽ വച്ച് അനുമോദിച്ചു.
വെരീക്കര കർഷക ഹരിത സ്വയം സഹായ സംഘം നൽകിയ ഷെൽഫ് വായനശാല മുൻ പ്രസിഡന്റ് പി. പി. സുരേന്ദ്രൻ ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി വിമൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ദാമോദരൻ നന്ദി പറഞ്ഞു.