
പാക്കംഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വായന മാസാചരണം വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു:
പാക്കംഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വായന മാസാചരണം വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു:
പാക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ വായനാ
മാസാചരണം സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ശ്രീ വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ശ്രീ പി ദാമോദരൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മദർ പി ടി എ സംരംഭമായ ‘പാക്കം നന്മ’ യുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കറ്റ് സരിത എസ് എൻ ഉദ്ഘാടനം ചെയ്തു.സ്കൂളിൽ രൂപീകരിക്കപ്പെട്ട വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം Rtd വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ എൻ നന്ദികേശൻ നിർവഹിച്ചു.ശ്രീലങ്കയിലെ കൊളംബോയിൽ വെച്ച് നടന്ന അന്തർദേശീയ മാസ്റ്റേഴ്സ് മീറ്റിൽ മാരത്തണിൽ വെങ്കല മെഡൽ നേടിയ ശ്രീ ചന്ദ്രൻ പാക്കത്തെ പൊന്നാടയും ഉപഹാരവും നൽകി ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം അക്കാദമിക മാസ്റ്റർ പ്ലാൻ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എം പി രാജേഷിന് കൈമാറിക്കൊണ്ട് Rtd സ്കൂൾ പ്രിൻസിപ്പൽ ശ്രീ പി ശ്രീധരൻ പ്രകാശനം ചെയ്തു. ചടങ്ങിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കുമാരി നിയ മോളുടെ’പറഞ്ഞിടും ഞാൻ ഒരുനാൾ’ എന്ന കവിത സമാഹാരം ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ കെ അരവിന്ദ ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങി. അതോടൊപ്പം തന്റെ പിതാവായ ശ്രീ
എൻ.അയിത്തലയുടെ ‘അനുഭവങ്ങളുടെ സൂചിയും ഓർമ്മകളുടെ നൂലും’ എന്ന പുസ്തകം ശ്രീ വിനോദ് ആലന്തട്ട സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു . ‘പാക്കം നന്മ’ പദ്ധതി വിശദീകരണം ഹെഡ്മാസ്റ്റർ ശ്രീ എം പി രാജേഷും, വായന മാസാചരണ പ്രവർത്തന റിപ്പോർട്ട് ശ്രീമതി പിപി ജയശ്രീ ടീച്ചറും അവതരിപ്പിച്ചു. എസ് എം സി ചെയർമാൻ ശ്രീ
ടി കുമാരൻ, എംപിടിഎ പ്രസിഡന്റ് ശ്രീമതി പ്രസീന സി, സീനിയർ അസിസ്റ്റന്റ് ശ്രീ പി കുഞ്ഞിരാമൻ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ എ രാമനാഥൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പ്രിയേഷ് കുമാർ കെ സ്വാഗതവും ശ്രീമതി കെ രജനി ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കഥ പറയൽ, കവിതാലാപനം, പ്രസംഗം, കവിയരങ്ങ്, നാടൻപാട്ടിന്റെ ദൃശ്യാവിഷ്കാരം, പുസ്തക പരിചയംഎന്നിവ നടത്തപ്പെട്ടു.