ചീമേനി:വായനയുടെ വിസ്മയലോകത്തേക്ക് പുസ്തകങ്ങളുടെ ചിറകിലേറി, ചീമേനി എൻ എസ്സ് എസ്സ് യൂണിറ്റിന്റെയും സാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ചു.
**വായനയുടെ വസന്തത്തിന് തുടക്കമായി**
ചീമേനി:വായനയുടെ വിസ്മയലോകത്തേക്ക് പുസ്തകങ്ങളുടെ ചിറകിലേറി, ചീമേനി എൻ എസ്സ് എസ്സ് യൂണിറ്റിന്റെയും സാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ചു.
വിവിധതരം പരിപാടികളോടെ ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ ശ്രീ. വിനോദ് ആലന്തട്ട നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എസ്സ്. എസ്സ്. വോളന്റിയർ ലീഡർ കൃഷ്ണ സുകുമാരൻ സ്വാഗതഭാഷണം നടത്തുകയും പ്ലസ് വൺ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു.എൻ.എസ്സ്. എസ്സ് വോളന്റിയർസ് സമാഹരിച്ച പുസതകങ്ങൾ സ്കൂൾ ലൈബ്രറിക്ക് കൈമാറുകയും പ്ലസ് ടു സയൻസ് ക്ലാസ്സിലെ റിജിഷ, ആരാച്ചാർ എന്ന പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു .ചടങ്ങിൽ ദാസൻ സർ, എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ പ്രദീപ് സർ , സുരേന്ദ്രൻ സർ എന്നിവർ സംസാരിക്കുകയും എൻ. എസ്സ്. എസ്സ്. വോളന്റിയർ തേജ ചടങ്ങിന് നന്ദി പറയുകയും ചെയ്തു