
പരത്തിക്കാമുറി ജി എൽ പി സ്കൂളിൽ വായനമാസാ ചാരണത്തിന് വർണാഭമായ തുടക്കം. വിദ്യാഭ്യാസ സ്റ്റാൻഡിൽങ് കമ്മിറ്റി ചെയ്യർപേഴ്സൺ ഭാർഗവി. പി ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സാംസ്‌കാരിക പ്രവർത്തകനും ചാനൽ അവതാരകാനുമായ വിനോദ് ആലന്തട്ട കുട്ടികളുമായി സംവദിച്ചു.
കോയമ്പുറം :പരത്തിക്കാമുറി ജി എൽ പി സ്കൂളിൽ വായനമാസാ ചാരണത്തിന് വർണാഭമായ തുടക്കം. വിദ്യാഭ്യാസ സ്റ്റാൻഡിൽങ് കമ്മിറ്റി ചെയ്യർപേഴ്സൺ ഭാർഗവി. പി ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സാംസ്‌കാരിക പ്രവർത്തകനും ചാനൽ അവതാരകാനുമായ വിനോദ് ആലന്തട്ട കുട്ടികളുമായി സംവദിച്ചു.
വാർഡ് കൗൺസിലർ കെ മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനധ്യാപിക ശ്രീജ വട്ടപ്പള്ളി സ്വാഗതം പറഞ്ഞു. മുൻ ഹെഡ്മാസ്റ്റർ ജയരാജൻ. ടി. വി, പി. ടി. എ. പ്രസിഡന്റ് സത്യൻ. എം., എസ്. എം. സി. ചെയർമാൻ പ്രദീപ് ഇട്ടപ്പുറം, എസ് എം സി അംഗം ഗീത, എം പി ടി എ പ്രസിഡന്റ് ആയിഷ വി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം, പുസ്തകപ്രദർശനം, ക്വിസ് മത്സരം, കുട്ടികളുടെ വാ യനപതിപ്പ് പ്രകാശനം, രക്ഷിതാക്കൾക്കുള്ള അടിക്കുറിപ്പ് മത്സരം, പുസ്തകങ്ങളും ദിനപത്രങ്ങളും വായിക്കാനുള്ള സംവിധാനമൊരുക്കുന്ന പുസ്ത്തകത്തോട്ടിൽ പദ്ധതിക്കും തുടക്കം കുറിച്ചു. വായനശാല സന്ദർശനം, വായന ചിന്തകൾ, വായന ചർച്ച, അക്ഷരമരം തുടങ്ങി വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു. സീനിയർ അസിസ്റ്റന്റ് സജിത പി വി നന്ദി രേഖപ്പെടുത്തി സംസാരിച്ചു