
സാമൂഹ്യ സുരക്ഷിതത്വ പദ്ധതി ഗുണഭോക്താവിന് സഹായധനം വിതരണം ചെയ്തു.
സാമൂഹ്യ സുരക്ഷിതത്വ പദ്ധതി ഗുണഭോക്താവിന് സഹായധനം
വിതരണം ചെയ്തു.
ചീമേനി : രാജ്യത്തെ ബാങ്ക് മുഖാന്തിരം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സുരക്ഷിതത്വ പദ്ധതിയായ പി എം എസ്സ് ബി വൈ യിൽ അംഗമായിരുന്ന ആളുടെ കുടുമ്പാങ്കങ്ങൾക്ക് ഇന്നലെ ചീമേനി ഗ്രാമീണ ബാങ്കിൽ നടന്ന ചടങ്ങിൽ വെച്ച് ഇൻഷൂറൻസ് തുക വിതരണം ചെയ്തു.
ഇക്കഴിഞ്ഞ മാർച്ച് മൂന്നാം തിയതി
കവുങ്ങ് മുറിക്കുമ്പോൾ ഉണ്ടായ അപകടത്തിൽ
മരിച്ചു പോയ കുഞ്ഞിരാമൻ്റെ വിധവയ്ക്കാണ് പദ്ധതിപ്രകാരമുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്തത്. നീലേശ്വരം ബ്ലോക്ക് സാക്ഷരതാ കൗൺസിലർ ശ്രീ ഗിരിധർ രാഘവനാണ് തുക കൈമാറിയത്. ബ്രാഞ്ച് മാനേജർ വി സി വിദ്യ അദ്ധ്യക്ഷത വഹിച്ചു പ്രദീക്ഷ എസ്സ് എൽ, സൗമ്യ കെ വി എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market