
വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതല ഉദ്ഘാടനവും ശില്പശാലയും സംഘടിപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതല ഉദ്ഘാടനവും ശില്പശാലയും സംഘടിപ്പിച്ചു.
കാസർഗോഡ്: വിദ്യാരംഗം കലാസാഹിത്യവേദി കാസർകോട് ഉപജില്ലാതല ഉദ്ഘാടനവും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള ശില്പശാലയും സംഘടിപ്പിച്ചു. കോളിയടുക്കം ഗവ യുപി സ്‌കൂളിൽ നടന്ന പരിപാടിയിൽ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം വാദ്യകലാകാരിയായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ദേവികരാജും അധ്യാപകർക്കുള്ള ശില്പശാല ഉദ്ഘാടനം ചെമ്മനാട് പഞ്ചയത്ത് വൈസ്പ്രസിഡന്റ് ഇബ്രാഹിം മൻസൂർ കുരിക്കളും നിർവഹിച്ചു. വിദ്യാരംഗം ഉപജില്ലാകോഡിനേറ്റർ ഉണ്ണികൃഷ്ണൻ അണിഞ്ഞ പദ്ധതി വിശദീകരണവും ജിയുപിസ്കൂൾ കോളിയടുക്കം പ്രധാനധ്യാപകൻ ഹരിദാസൻ സി സ്വാഗതവും പറഞ്ഞു. വാർഡ് മെമ്പർ മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള ശില്പശാലക്ക് ഡോ.കെവി രാജേഷും അധ്യാപകർക്കുള്ള ശില്പശാലക്ക് ശരീഫ് കുരിക്കളും നേതൃത്വം നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ്, ഡയറ്റ് ഫാക്കൽറ്റി ഡോ. വിനോദ്കുമാർ പെരുമ്പള, വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ശ്രീകുമാർ, കാസർകോട് ബിപിസി കാസിം മാസ്റ്റർ, പിടിഎ പ്രസിഡന്റ് ടി ശശിധരൻ, മദർ പിടിഎ പ്രസിഡന്റ് പ്രസീജ കൊളാരം, ആർ ജെ രാജൻ, സുകുമാരൻ കോളിയടുക്കം, നാരായണൻ ടി, അഹ്‌മദ് ഹാജി കോളിയടുക്കം, സുബീഷ് കുമാർ വയലാംകുഴി, രാധാകുട്ടി കെ, കെപി സിറാജുദ്ധീൻ വിദ്യാനഗർ സംസാരിച്ചു.
ഇടം തലയും വലം തലയും
കോളിയടുക്കം: താളമേളങ്ങളുടെ ലോകം കുട്ടികൾക്ക് പരിചയപ്പെടുത്തി ഡോ: കെ.വി. രാജേഷ് മാഷ്……
ചെണ്ടയും, ചേങ്ങിലയും, ഇലത്താളവും, ശംഖും ഉൾപ്പെടെ പത്തിൽ പരം വാദ്യോപകരണങ്ങൾ ശിലപശാലയിലൂടെ കാസറഗോഡ് ഉപജില്ലയിലെ കുട്ടികൾക്ക് പരിചയപ്പെടുത്തിയത് ഏറെ കൗതുകവും, വിജഞാനപ്രദവുമായി ‘താളങ്ങളുടെ ബാലപാഠങ്ങൾ ലളിതമായി കുട്ടികൾക്ക് എത്തിക്കാൻ ഡോ: രാജേഷ് കക്കാട്ടിന് സാധിച്ചു. കുട്ടികളൊക്കെയും ആർപ്പ് വിളിയും, ആവേശവുമായി മാഷിൻ്റെ കൂടെ ചേർന്നപ്പോൾ ഒട്ടേറെ കുട്ടികൾക്ക് നേരിട്ട് വാദ്യോപകരണങ്ങൾ തൊടാനും, കൊട്ടാനും അവസരമായി. പ്രവീൺ മാഷിൻ്റെ നാടൻ പാട്ടും പദ്മനാഭൻ നീലേശ്വരത്തിൻ്റെ വാദ്യവായനയും കൂടെ മാഷിൻ്റെ മക്കളായ ദേവികാരാജും , മകൻ മൊട്ടൂസും ചേർന്നപ്പോൾ മേളത്തിൻ്റെ ‘അരങ്ങ് അവിസ്മരണീയമായി…