
ഡിജിറ്റൽ കാലത്തും കൈയ്യെഴുത്ത് കൈവിടാതെ പേരാമ്പ്രയിലെ കുട്ടികൾ
ഡിജിറ്റൽ കാലത്തും കൈയ്യെഴുത്ത് കൈവിടാതെ
പേരാമ്പ്രയിലെ കുട്ടികൾ
പുതിയ കാലത്തിന്റെ ഡിജിറ്റൽ സാധ്യതകൾക്കൊപ്പം പരമ്പരാഗത എഴുത്തുമാസികാരീതിയും പരീക്ഷിച്ച് പേരാമ്പ്രയിലെ കുട്ടികൾ.
പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ 9E ഡിവിഷനിലെ വിദ്യാർത്ഥികളാണ് വായനാദിനാചരണത്തിൻ്റെ ഭാഗമായി
ബ്ലൂമിംഗ് ചാപ്റ്റേഴ്സ്
എന്ന പേരിൽ പൂർണ്ണമായും ഇംഗ്ലീഷിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ഒരുക്കിയത്. ഒപ്പം മാഗസിൻ്റെ ഡിജിറ്റൽ രൂപവും തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ രചനകളെ വിദ്യാർത്ഥികൾ തന്നെ എഡിറ്റും, ലേ ഔട്ടും, കവർ ഡിസൈനുമെല്ലാം ചെയ്താണ് മിഴിവാർന്ന ഈ പുസ്തകം തയ്യാറാക്കിയത്. ക്ലാസ് ലീഡർ പാർവ്വതി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാന അധ്യാപകൻ പി. സുനിൽകുമാർ മാഗസിൻ പ്രകാശനം ചെയ്തു. എഡിറ്റർ മാധുരി എം, ക്ലാസ് ടീച്ചർ ഭാഷ കെ കെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
മാഗസിൻ സ്കൂൾ ലൈബ്രറിക്ക് സമ്മാനിക്കാനാണ്
കുട്ടികളുടെ തീരുമാനം.