തലമുതിർന്ന സിപിഐ നേതാവും കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറുമായ സഖാവ് സി കെ കുഞ്ഞിരാമന്റെ നാലാം ചരമവാർഷികം സമുചിതമായി ആചരിച്ചു സിപിഐ കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും അനുമോദനവും നടന്നു

അനുസ്മരണ സമ്മേളനം ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് മണ്ഡലം എംഎൽഎ യുംസിപിഐ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ഈ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം സഖാവ് കെ വി കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം സഖാവ് ബങ്ക ളം കുഞ്ഞികൃഷ്ണൻ സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളായ സഖാവ് എ ദാമോദരൻ. എൻ ബാലകൃഷ്ണൻ. സി കെ ബാബുരാജ്. മണ്ഡലം സെക്രട്ടറി സഖാവ് കരുണാകരൻ കുന്നത്ത്. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ ശാർങ്ങാധരൻ കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പ്രഭാവതി എന്നിവർ സംസാരിച്ചു ചടങ്ങിൽ വെച്ച് കഴിഞ്ഞ SSLC ,plusTwo, LSS, USS. വിദ്യാഭ്യാസ രംഗത്ത് മറ്റ് ഉന്നത വിജയം നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ അനുമോദിച്ചു യോഗത്തിൽ കെ കെ വത്സലൻ അധ്യക്ഷത വഹിച്ചു സിപിഐ കാഞ്ഞങ്ങാട് ലോക്കൽ സെക്രട്ടറി സി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു