
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം: ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും നടത്തി.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം:
ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും നടത്തി.
കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ),ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർസിന്റെ സഹകരണത്തോടുകൂടി നടത്തിയ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ വി സുജാത ടീച്ചർ നിർവഹിച്ചു.
ഗവ : ഹയർസെക്കൻഡറി സ്കൂൾ ബല്ല ഈസ്റ്റ് നടന്ന പരിപാടിയിൽ കാഞ്ഞങ്ങാട് ജി എച്ച് എസ് ബല്ല ഈസ്റ്റ് വാർഡ് കൗൺസിലർ ലത കെ
അധ്യക്ഷത വഹിച്ചു. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ബേസിൽ വർഗീസ്, ഹെഡ്മിസ്ട്രസ് റീന കെ ടി, കാഞ്ഞങ്ങാട് സിഡിപി ഓ ഗീതാ സി,ജില്ലാ നഴ്സിംഗ് ഓഫീസർ മാലതി വി വി,ടെക്നിക്കൽ അസിസ്റ്റന്റ് എം ചന്ദ്രൻ, പിടിഎ പ്രസിഡന്റ് ഗോപി എൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ഗവ : ഹയർസെക്കൻഡറി സ്കൂൾ ബല്ലാ ഈസ്റ്റ് പ്രിൻസിപ്പാൾ അരവിന്ദാക്ഷൻ സി വി സ്വാഗതവും ദേശീയ ആരോഗ്യ ദൗത്യം കൺസൾട്ടന്റ് കമൽ കെ ജോസ് നന്ദിയും പറഞ്ഞു .
തുടർന്ന് ലഹരിയുടെ ദുരുപയോഗം എന്ന വിഷയത്തെകുറിച്ച് ജില്ലാ ആശുപത്രി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൽബിൻ എൽദോസ് സെമിനാർ നടത്തുകയും, ജി എച്ച് എസ് എസ് ബല്ല ഈസ്റ്റ്, വി പി പി എം കെ പി എസ് ജി വി എച്ച് എസ് എസ് തൃക്കരിപ്പൂർ എന്നീ സ്കൂളുകളിലെ കുട്ടികൾ ലഹരിക്കെതിരെ ബോധവത്കരണ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ ലോക പുകയില വിരുദ്ധ ദിനത്തിൽ കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായി നടത്തിയ ബോധവൽക്കരണ വീഡിയോ നിർമ്മാണ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനവും നൽകി.
മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി 1987 ഡിസംബർ മുതൽ എല്ലാ വർഷവും ജൂൺ 26 നു ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചു വരുന്നു.ലഹരിക്കെതിരായുള്ള പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.” സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ ഉർജ്ജിതപെടുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യo) ഡോ. എ വി രാംദാസ് അറിയിച്ചു. ജില്ലാ ആർ ബി എസ് കെ മാനേജർ ഷിബു ടി നായർ, ജില്ലാ ആശുപത്രി കൗമാര ആരോഗ്യ കൗൺസിലർ പ്രതീഷ് മോൻ, സൈക്കോ സോഷ്യൽ കൗൺസിലർമാരായ അനിത ടി ജെ, അനിമ കെ വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കാഞ്ഞങ്ങാട്
26-6-2024
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )
കാസറഗോഡ്