
കൊടക്കാട്: പൊള്ളപ്പൊയിൽ എ.എൽ.പി. സ്കൂളിൽ അമ്മ വായനയ്ക്ക് തുടക്കമായി.
അമ്മ വായനയ്ക്ക് തുടക്കമായി
കൊടക്കാട്: പൊള്ളപ്പൊയിൽ എ.എൽ.പി. സ്കൂളിൽ അമ്മ വായനയ്ക്ക് തുടക്കമായി. ഒന്നാം തരത്തിലെ കുട്ടികളുടെ അമ്മമാർ കുട്ടികൾക്ക് തെരഞ്ഞെടുത്ത കഥകൾ വായിച്ചു നൽകുന്നതാണ് അമ്മവായന . വായനാ മാസാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് വ്യത്യസ്ത വായനാനുഭവങ്ങൾ നൽകുകയാണ് അമ്മ വായന. പി.ടി.എ പ്രസിഡണ്ട് പി.വി. ബാബു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു. വിദ്യമണപ്പാട്ട് ആദ്യ കഥാവതരണം നടത്തി. ടി.വി. വിനീത സ്വാഗതവും എ. ശ്രീഹരി നന്ദിയും പറഞ്ഞു.
Live Cricket
Live Share Market