
വീടിന്റെ അകത്തളങ്ങളിൽ ജീവിതത്തിന്റെ മഹാഭൂരിഭാഗം സമയവും ചെലവഴിക്കുന്ന വീട്ടമ്മമാർക്ക് പെൻഷൻ അനുവദിച്ചു കൊണ്ട് അവരുടെ ജീവിതം കൂടുതൽ ധന്യമാക്കുന്നതിന് സഹായകരമായ ഇടപെടൽ നടത്തണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ബിരിക്കുളം വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻസംസ്ഥാന കമ്മിറ്റി അംഗം അഡ്വ: പി പി ശ്യാമള ദേവി ഉദ്ഘാടനം ചെയ്തു.
വീട്ടമ്മമാർക്ക് പെൻഷൻ അനുവദിക്കണം:മഹിളാ അസോസിയേഷൻ
ബിരിക്കുളം:വീടിന്റെ അകത്തളങ്ങളിൽ ജീവിതത്തിന്റെ മഹാഭൂരിഭാഗം സമയവും ചെലവഴിക്കുന്ന വീട്ടമ്മമാർക്ക് പെൻഷൻ അനുവദിച്ചു കൊണ്ട് അവരുടെ ജീവിതം കൂടുതൽ ധന്യമാക്കുന്നതിന് സഹായകരമായ ഇടപെടൽ നടത്തണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ബിരിക്കുളം വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻസംസ്ഥാന കമ്മിറ്റി അംഗം അഡ്വ: പി പി ശ്യാമള ദേവി ഉദ്ഘാടനം ചെയ്തു.
ജയലക്ഷ്മി കെ അധ്യക്ഷയായി. നീലേശ്വരം ഏരിയ കമ്മിറ്റി പ്രസിഡണ്ട് ചന്ദ്രമതി, ഏരിയ കമ്മിറ്റി അംഗങ്ങളായ സൗമിനി ,അനിത കെ എന്നിവർ സംസാരിച്ചു മഹിളാ അസോസിയേഷൻ ആദ്യകാല പ്രവർത്തകരായ എം നാരായണി, എ വി നാരായണി എന്നിവരെ ആദരിച്ചു പാഴ് വസ്തുക്കൾ കൊണ്ട് അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്ന കാർത്യായനി ടി വി യെ അനുമോദിച്ചു സംഘാടക സമിതി ചെയർമാൻ വി മോഹനൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ ജയലക്ഷ്മി കെ (പ്രസിഡണ്ട് )ഉഷ എം കെ, ചന്ദ്രാവതി കെ (വൈസ് പ്രസിഡണ്ട്) അനുഷ ഇ വി (സെക്രട്ടറി )രജനി വി, സാവിത്രി എം വി (ജോയിന്റ് സെക്രട്ടറി )റീന വി കെ( ട്രഷറർ)