മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കണം. ഭാരതീയ മത്സ്യ പ്രവർത്തക സംഘം.

മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കണം.

ഭാരതീയ മത്സ്യ പ്രവർത്തക സംഘം.

കാഞ്ഞങ്ങാട്: കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് സൗജന്യറേഷൻ അനുവദിക്കണമെന്ന് പുതിയവളപ്പ് കടപ്പുറത്ത് ചേർന്ന ഭാരതീയ മത്സ്യപ്രവർത്തക സംഘം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കാലവർഷക്കാലത്തെ കടലാക്രമം മൂലം ജില്ലയിലെ മത്സ്യത്തൊഴിലാളി വീടുകൾക്കും സ്വത്തുക്കൾക്കും ഭീഷണി നേരിടുകയാണ്. ഈ ഭാഗങ്ങളിൽ കടൽ ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും മാറിമാറി ഭരിക്കുന്ന ഭരണകൂടം ചെയ്യാത്തതിൽ യോഗം പ്രതിഷേധിച്ചു .മത്സ്യത്തൊഴിലാളികൾ നാടിന്റെ സൈനികരെന്നും പറയുകയും മത്സ്യത്തൊഴിലാളികൾ ദുരിതമനുഭവിക്കുമ്പോൾ തിരിഞ്ഞു നോക്കാത്ത ഭരണകൂടമാണ് ഭരിക്കുന്നതെന്നു യോഗം കുറ്റപ്പെടുത്തി.മത്സ്യബന്ധന ബോട്ടുകൾക്ക് ഫൈബർതോണികൾക്കും ലൈസൻസ് ഫീസും ക്ഷേമനിധി വിഹിതം വർദ്ധിപ്പിച്ചതും പിൻവലിക്കണമെന്നും ഇല്ലെകിൽ സമരത്തിന് ഇറങ്ങുമെന്ന് യോഗം മുന്നറിപ്പ് നൽകി .അജാനൂർ ഹാര്‍ബറിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ബന്ധപ്പെട്ടവരെ കാണാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ പുതിയ വളപ്പ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി. പി. ഉദയ ഘോഷ് ഉദ്ഘാടനം ചെയ്തു. കെ പി ശശികുമാർ സ്വാഗതവും നന്ദിയും പറഞ്ഞു. പുതിയ പ്രസിഡണ്ടായി ബാലകൃഷ്ണൻ പുതിയ വളപ്പിനെയും വൈ: പ്ര.വിനേഷ് പുഞ്ചാവി. സന്തോഷ് ബേക്കൽ. വിനയൻ കോട്ടിക്കുളം. സുഗുണൻ തൈക്കടപ്പുറം. സെക്രട്ടറി. കെ പി ശശികുമാർ. അനിൽകുമാർ. പവിത്രൻ മടക്കര. ചന്ദ്രൻ കാഞ്ഞങ്ങാട്. അംഗങ്ങൾ ദുഷ്യന്തൻ അജാനൂർ. വിശ്വൻ കാഞ്ഞങ്ങാട്. വിനോദ് എ. എസ്. വനിതാ പ്രസിഡണ്ടായി പ്രേമ അജാനൂർ. സെക്രട്ടറി രതിക കൊളവയൽ.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close