
മടിക്കൈ ഗ്രാമ പഞ്ചായത്ത് സി ഡി എസ് ,കൃഷി ഭവൻ എന്നിവയുടെ നേതൃത്വത്തിൽ ഗ്രാമ രുചി ചക്ക മഹോത്സവം ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു.
മടിക്കൈ ഗ്രാമ പഞ്ചായത്ത് സി ഡി എസ് ,കൃഷി ഭവൻ എന്നിവയുടെ നേതൃത്വത്തിൽ ഗ്രാമ രുചി ചക്ക മഹോത്സവം ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു.
പഞ്ചായത്തിലെ വിവിധ കുടുംബശ്രീകൾ ഉദ്പാദിപ്പിച്ച ചക്ക വിഭവങ്ങളും ഞാറ്റുവേല ചന്തയിൽ കൃഷി ഭവൻ , പെരിയ അഗ്രോ സർവ്വീസ് സെൻ്റർ , കർഷകർ എന്നിവരുടെ വിത്തുകൾ, തൈകൾ , നടീൽ വസ്തുക്കൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവ ലഭ്യമാക്കി. ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ടി രാജൻ സ്വാഗതം പറഞ്ഞു. സിഡി എസ് ചെയർ പേഴ്സൺ ശ്രീമതി. റീന അദ്ധ്യക്ഷത വഹിച്ചു . പ്രസിഡണ്ട് ശ്രീമതി. പ്രീത എസ്. ഉദ്ഘാടനം ചെയ്തു . കൃഷി ഓഫീസർ ശ്രീ. പ്രമോദ് കുമാർ സി പദ്ധതി വിശദീകരിച്ചു.എ ഡി എം സി കുടുംബശ്രീ ജില്ലാ മിഷൻ ശ്രീ. ഡി. ഹരിദാസ് മുഖ്യാതിഥിയായി
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അബ്ദുൾ റഹ്മാൻ. വി,പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. സത്യ പി , പഞ്ചായത്ത് സെക്രട്ടറി ശ്രീ. ബിജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ , കൃഷി ഭവൻ ജീവക്കാർ തുടങ്ങിയവർ സംസാരിച്ചു. ശ്രീമതി. സുമതി കെ.വി നന്ദി അറിയിച്ചു.