![](https://raareedenewsplus.com/r3e/uploads/2024/07/IMG-20240719-WA0323-780x405.jpg)
കൃഷിയിട ആസൂത്രണ വികസന സമീപന പദ്ധതി പ്രകാരം വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ഉപയോഗിച്ച് മടിക്കൈ കൃഷിഭവൻ നടപ്പിലാക്കുന്ന മൂല്യവർദ്ധിത യൂണിറ്റ് ഉദ്ഘാടനം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത നിർവഹിച്ചു
കൃഷിയിട ആസൂത്രണ വികസന സമീപന പദ്ധതി പ്രകാരം വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ഉപയോഗിച്ച് മടിക്കൈ കൃഷിഭവൻ നടപ്പിലാക്കുന്ന മൂല്യവർദ്ധിത യൂണിറ്റ് ഉദ്ഘാടനം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത നിർവഹിച്ചു
. വാർഡ് മെമ്പർ ലീല പി പി അധ്യക്ഷയായിരുന്നു.
കൃഷി ഓഫീസർ സി പ്രമോദ് കുമാർ സ്വാഗതവും സംരംഭം ഏറ്റെടുത്ത ബി പി കെ പി എരിക്കുളം എഫ് ഐ ജി അംഗം
സുബൈദ പി നന്ദിയും പ്രകാശിപ്പിച്ചു.
അസിസ്റ്റൻറ് കൃഷി ഓഫീസർ പി വി പവിത്രൻ, കൃഷി അസിസ്റ്റൻറ്മാരായ നിഷാന്ത് പി വി, സജിത മണിയറ, ആത്മ ബി ടി എം ശ്രുതി എം, ബി പി കെ പി എരിക്കുളം ക്ലസ്റ്റർ സി ആർ പി ശ്രുതി എസ് പി, വാർഡ് സമിതി കൺവീനർ ഷാജി കെ എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രാദേശികമായി ലഭ്യമാകുന്ന നേന്ത്രവാഴക്കുല ഉപയോഗിച്ച് വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന സ്വാദിഷ്ടമായ ചിപ്സിന് വിപണിയിൽ ആവശ്യക്കാർ ഏറെയുണ്ട്. അതിനാൽ തന്നെ വിപുലമായ രീതിയിൽ ഉത്പന്നം ഉണ്ടാക്കാനായി പദ്ധതി ആനുകൂല്യം കൂടാതെ ഒരു ലക്ഷം രൂപയോളം സംരംഭകർ ചെലവഴിച്ചു. രണ്ടാം ഘട്ടമായി ചിപ്സുണ്ടാക്കാനാവശ്യമായ കുലകൾക്ക് വേണ്ടി 30 സെന്റ് സ്ഥലത്ത് കൃഷി ഭവന്റെ സഹായത്തോട് കൂടി വാഴകൃഷി ചെയ്യാനും സംരംഭകർ തീരുമാനിച്ചു.
(ചിപ്സ് മുൻകൂട്ടി ഓർഡർ ചെയ്യുന്നതിന് *96052 44248* എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.)