മാധവൻ പുറച്ചേരിക്ക് എഴുവന്തല ഉണ്ണികൃഷ്ണൻ സാഹിത്യ പുരസ്‌കാരം
മാധവൻ പുറച്ചേരിക്ക്
എഴുവന്തല ഉണ്ണികൃഷ്ണൻ സാഹിത്യ പുരസ്‌കാരം
——–
ചെർപ്പുളശ്ശേരി :വള്ളുവനാടിന്റെ സാഹിത്യകാരനായിരുന്ന എഴുവന്തല ഉണ്ണികൃഷ്ണന്റെ പേരിൽ എഴുവന്തല ഉണ്ണികൃഷ്ണൻ അനുസ്മരണ സമിതി ഏർപ്പെടുത്തിയ അഞ്ചാമത് സാഹിത്യപുരസ്‌ക്കാരത്തിന് മാധവൻ പുറച്ചേരിയുടെ അമ്മയുടെ ഓർമ്മപ്പുസ്തകം എന്ന ആത്മകഥയും വൈജ്ഞാനിക സാഹിത്യത്തിന്പ്രൊഫ. സതീഷ് പോളിൻ്റെ അണുഭൗതികത്തിലെ സങ്കല്പനവും അർഹമായതായി സമിതി ചെയർമാൻ ടി പി ഹരിദാസൻ, കൺവീനർ ബിജുമോൻ പന്തിരുകുലം, ജൂറി ചെയർമാൻ മോഴികുന്നം ദാമോദരൻ നമ്പൂതിരി എന്നിവർ അറിയിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം 2024ആഗസ്റ്റ് പന്ത്രണ്ടിന് രാവിലെ ചെർപ്പുളശ്ശേരി ശാരദാമ്പ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ സമർപ്പിക്കും
Live Cricket
Live Share Market