അഷ്വേർഡ് പെൻഷൻ അവ്യക്തത ഒഴിവാക്കുക സ്റ്റാറ്റ്യൂട്ടറി പെൻഷൻ ആനുകൂല്യങ്ങൾ നിലനിർത്തുക
അഷ്വേർഡ് പെൻഷൻ അവ്യക്തത ഒഴിവാക്കുക സ്റ്റാറ്റ്യൂട്ടറി പെൻഷൻ ആനുകൂല്യങ്ങൾ നിലനിർത്തുക
കാഞ്ഞങ്ങാട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുൻപിൽ ജീവനക്കാരുടെ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ധർണ്ണാ സമരം സംഘടിപ്പിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി സ: സി.പി. ബാബു ധർണ്ണ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരള സംസ്ഥാനത്തും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന: സ്ഥാപിക്കണമെന്നും.കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ സംബന്ധിച്ച അവ്യക്തത ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷന് തത്തുല്യമായ രീതിൽ നടപ്പാക്കണമെന്നും സി.പി. ബാബു ആവശ്യപ്പെട്ടു
പന്ത്രണ്ടാം ശമ്പള പരിഷ്കരണ നsപടികൾ സ്വീകരിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിഖ ലഭ്യമാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, കുടിശിഖ ക്ഷാമബത്ത അനുവദിക്കുക, കാലഹരണപ്പെട്ട DPC-CR സമ്പ്രദായങ്ങൾ അവസാനിപ്പിക്കുക.കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയ ധർണ്ണാ സമരത്തിന് കെ.ജി.ഒ എഫ് ജില്ലാ പ്രസിഡന്റ് ഡോ. വി.വി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി ഷിജോ കെ.എ സ്വാഗതം പറഞ്ഞു., സ . സന്തോഷ് കുമാർ ചാലിൽ, സ : രാജൻ പി ( ജോയിന്റ് കൗൺസിൽ), പത്മനാഭൻ കെ.(എ.കെ.എസ്. ടി. യു.), ഡോ. അശ്വിൻ എം എന്നിവർ അഭിവാദ്യം ചെയ്തു.