കയ്യൂർ NSS യൂണിറ്റ് പങ്കാളിത്ത ഗ്രാമ പ്രഖ്യാപനവും, ജല പരിശോധന ക്യാമ്പും നടത്തി

*കയ്യൂർ NSS യൂണിറ്റ് പങ്കാളിത്ത ഗ്രാമ പ്രഖ്യാപനവും, ജല പരിശോധന ക്യാമ്പും നടത്തി

കയ്യൂർ ഹയർ സെക്കണ്ടറി എൻ.എസ്.എസ് യൂണിറ്റിന്റെ പങ്കാളിത്ത ഗ്രാമ പ്രഖ്യാപനവും, ജല പരിശോധനാ ക്യാമ്പും പലോത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. GVHSS കയ്യൂർ പി ടി.എ പ്രസിഡൻ് ടി.വി രാജന്റെ അധ്യക്ഷതയിൽ,കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ശാന്ത പങ്കാളിത്ത ഗ്രാമ പ്രഖ്യാപനം നടത്തി ജല പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിന്
സ്കൂൾ പ്രിൻസിപ്പാൾ പി.പി സുധ
സ്വാഗതവും, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ശശിധരൻ,എസ് എം സി ചെയർമാൻ കെ.വി ലക്ഷ്മണൻ,മദർ പി ടി എ പ്രസിഡണ്ട്, ധന്യ .പി , സി.ജനാർദ്ധനൻ, സുഭാഷ് കെ.വി, പി.ബാലകൃഷ്ണൻ, വിജയൻ.കെ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിന് വളണ്ടിയർ സെക്രട്ടറി ഹൃദ്വിക് എൻ.വി നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന് വളണ്ടിയർമാരുടെ നേതൃത്വത്തിൽ പ്രദേശത്തെ 60 വീടുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും,ജല ഗുണനിലവാര സർവ്വേനടത്തുകയും ചെയ്തു. ക്യാമ്പിൽ വെച്ച് പ്രാഥമിക പരിശോധന നടത്തുകയും, ചെയ്തു.തുടർ പരിശോധന സ്കൂൾ ജല പരിശോധന ലാബിൽ വച്ച് നടത്തുകയും ഗുണനിലവാര റിപ്പോർട്ട് അതത് വ്യക്തികൾക്ക് നൽകുകയും ചെയ്യും.ജല പരിശോധനയ്ക്ക് ലാബിന്റെ ചുമതലയുള്ള സൗമ്യ കെ.വി,രഞ്ജിനി.കെ, ,ദിവ്യ.കെ എന്നിവർ നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close