വായനശാല സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ 2 പുസ്തകങ്ങൾ പ്രകാശനം ചെയ്തു
വായനശാല സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ
2 പുസ്തകങ്ങൾ പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയായ വായനശാലയുടെ നേതൃത്വത്തിൽ 2 പുസ്തകങ്ങൾ ചെറുവത്തൂരിൽ പ്രകാശനം ചെയ്തും. യുവ കവി ബിജു പടോളിയുടെ കവിതാ സമാഹാരമായ നിലാവിൻ്റെ വേര്,
എഴുത്തുകാരി വത്സലാ രാജൻ്റെ കഥാ സമാഹരമായ ഗുൽമോഹറും ചെറിപഴവും തമ്മിൽ കഥാസമാഹാരവുമാണ് പ്രകാശനം ചെയ്തത്. തിരകഥാകൃത്തും എഴുത്തുകാരനുമായ പി.വി. ഷാജികുമാർ ചെറുകഥാ സമാഹാരവും സിനി ആർടിസ്റ്റ് സി.പി. ശുഭ കവിത സമാഹാരവും പ്രകാശനം ചെയ്തു. പി.കെ. ഷൈനി അധ്യക്ഷത വഹിച്ചു.ചെറുകഥാകൃത്ത് അഞ്ജലി പിണറായിയും നാടകകൃത്ത് പത്മനാഭൻ ബ്ലാത്തൂരും ആദ്യ പ്രതി ഏറ്റുവാങ്ങി. ജ്ഞാനേശ്വരി പബ്ലിക്കേഷൻ എഡിറ്റർ സി.പി.സുരേന്ദ്രൻ,യുവകവി പത്മരാജൻ എരവിൽ എന്നിവർ പുസ്തക പരിചയം
നടത്തി. വായനശാല നടത്തിയ ലോകപ്പ് ഫുട്ബോൾ മത്സര വിജയികൾക്ക് ജില്ലാ ഫുട്മ്പോൾ അസോസിയേഷൻ മുഖ്യ കോച്ച് കെ.വി. നോപാലൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
പിലിക്കോട് ഗ്രാമ പഞ്ചായത്തംഗം പി. പ്രമീള, ചെറുവത്തൂർ ഗ്രാമ പഞ്ചായത്തംഗം മഹേഷ് വെങ്ങാട്ട്, പു. ക. സ ചെറുവത്തൂർ ഗ്രാമ പഞ്ചായത്തംഗം ഉണ്ണികൃഷ്ണൻ കണ്ണംകുളം ,വത്സല രാജൻ,ബിജു പടോളിഎന്നിവർ സംസാരിച്ചു. കെ.എം- രാജേഷ് സ്വാഗതവും കെ പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.