പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടോൽഘാടനം മന്ത്രി R ബിന്ദു നിർവഹിച്ചു.

പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടോൽഘാടനം
മന്ത്രി R ബിന്ദു നിർവഹിച്ചു.


പാക്കം :
പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഹയർസെക്കൻഡറി അനക്സിൽ ഒന്നരക്കോടി രൂപ ചെലവിൽ നിർമ്മിച്ച മൂന്നുനില കെട്ടിടത്തിന്റെ ഔപചാരികമായി ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ 8 ലക്ഷം രൂപ ചെലവിൽ വാങ്ങിയ 12 സെന്റ് സ്ഥലത്താണ്പ്രസ്തുത കെട്ടിടം പണികഴിപ്പിച്ചത്.അഡ്വക്കറ്റ് സി എച്ച് കുഞ്ഞമ്പു എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കാസർഗോഡ് പൊതുമരാമത്ത് കെട്ടിട വിഭാഗംഎക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ എം സജിത്ത്റിപ്പോർട്ട് അവതരിപ്പിച്ചു.
കേരള പൂരക്കളി അക്കാദമി ചെയർമാനും മുൻ എംഎൽഎയും ആയ ശ്രീ കെ കുഞ്ഞിരാമൻ, കെ ഡി പി സ്പെഷ്യൽ ഓഫീസർ ശ്രീ ചന്ദ്രൻ വി എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മണികണ്ഠൻ,


ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺഅഡ്വക്കേറ്റ് സരിത എസ് എൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ഫാത്തിമത്ത് ഷംന, പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ മണികണ്ഠൻ,
പള്ളിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയശ്രീ കെ വി, പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി രാധിക ടിവി,
ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ കെ അരവിന്ദ, ശ്രീ മധുമുതിയക്കാൽ, ശ്രീ രത്നാകരൻ നമ്പ്യാർ, പിടിഎ പ്രസിഡണ്ട് ശ്രീ പി ദാമോദരൻ നായർ, എസ് എം സി ചെയർമാൻ ശ്രീ ടി കുമാരൻ, ഹെഡ്മാസ്റ്റർ ശ്രീ ഗിരീശൻ എം, എം പി ടി എ പ്രസിഡന്റ് ശ്രീമതി പ്രസീന സി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ശ്രീ എ രാമനാഥൻ, സീനിയർ അസിസ്റ്റന്റ് ശ്രീ പി കുഞ്ഞിരാമൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശാലിനി പി കെ, സ്കൂൾ ലീഡർ ശ്രീ ദേവനന്ദ് എസ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം കുമാരൻ സ്വാഗതവും പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പ്രിയേഷ് കുമാർ കെ നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close